മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആദ്യ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 115-ം ഓര്‍മ്മപ്പെരുന്നാള്‍ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ആചരിക്കുന്നു. 2017 നവംബര്‍ 2,3 (വ്യാഴം, വെള്ളി) ദിവസങ്ങളില്‍ കത്തീഡ്രലില്‍ വച്ച് ആണ് പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കുന്നത്. 2 ന് വൈകിട്ട് 7.00 ന് സന്ധ്യനമസ്ക്കരം, അനുസ്മരണ പ്രഭാഷണം, പെരുന്നാള്‍ റാസ, ആശീര്‍വാദം എന്നിവയും 3 വെള്ളിയാഴ്ച്ച രാവിലെ 7.00 മണിക്ക് പ്രഭാത നമസ്ക്കാരവും 8.00 ന് വിശുദ്ധ കുര്‍ബ്ബാനയും നേര്‍ച്ച വിളമ്പും നടക്കുമെന്നും, ഏവരും വന്ന്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, ആക്ടിംഗ് സെക്രട്ടറി ഷിബു സി. ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.