തെയോഫിലോസ് തിരുമേനിയെ പ. കാതോലിക്കാ ബാവാ അനുസ്മരിക്കുന്നു

Posted by Catholicate News on Dienstag, 24. Oktober 2017

ഡോ സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ കാരുണ്യത്തിന്റെ നീരുറവയായിരുന്നു: പ. കാതോലിക്കാ ബാവ

കോഴിക്കോട് : അഭി: ഡോ സഖറിയ മാർ തെയോഫിലോസ് തിരുമേനി കാരുണ്യത്തിന്റെ നീരുറവയായിരുന്നു എന്ന് പരിശുദ്ധ കാതോലിക്കാ ബാവ അനുശോചിച്ചു, പാവങ്ങളുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ ദൈവസാന്നിധ്യമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. മനുഷ്യരെ സഹായിക്കാൻ ലഭിക്കുന്ന മാർഗ്ഗങ്ങൾ സ്വികരിക്കുന്നതിൽ അദ്ദേഹത്തിന് സന്തോഷമായിരുന്നു. മലങ്കര സഭക്ക് അദ്ദേഹം കാരുണ്യത്തിന്റെ പ്രവാചകൻ ആയിരുന്നു.എന്നും പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു.