മലങ്കര മെത്രാപ്പോലീത്താ പുന്നത്ര ഗീവറുഗ്ഗീസ് മാര്‍ ദിവന്നാസ്സിയോസ് (ദിവന്നാസ്സിയോസ് മൂന്നാമന്‍) ന്‍റെ മെത്രാന്‍ സ്ഥാനാഭിഷേകത്തിന്‍റെ ഇരൂനൂറാം വാര്‍ഷികം അദ്ദേഹം കബറടങ്ങിയിരിക്കുന്ന കോട്ടയം ചെറിയപളളി ഓര്‍ത്തഡോക്സ് മഹാഇടവകയില്‍ ഒക്ടോബര്‍ 22 മുതല്‍ ഒരു മാസം നീളുന്ന വിവിധ പരിപാടികളോടെ കൊണ്ടാടുന്നതാണ്. പരിശുദ്ധ കാതോലിക്കാ ബാവായും മറ്റു മെത്രാപ്പോലീത്താന്മാരും നേതൃത്വം നല്‍കും.
ഒക്ടോബര്‍ 22. ന് രാവിലെ 7.30 ന് പുന്നത്ര കുടുംബത്തിലെ പിന്‍തലമുറക്കാരനായ ഫാ. കുരുവിള മാത്യു വെങ്ങാഴിയില്‍ വിശുദ്ധ ബലിയര്‍പ്പിച്ച് ആഘോഷങ്ങള്‍ക്ക് ഭദ്രദീപം തെളിയിക്കും. ദ്വിശതാബ്ദി ലോഗോ പ്രകാശനം ചെയ്യും. ഒക്ടോബര്‍ 25 ന് വി. കുര്‍ബ്ബാന – ഫാ. വറുഗ്ഗീസ് സഖറിയാ 10.30 ന് ധ്യാനം: ഫാ. പി. എ. തോമസ്സ് പ്രസംഗിക്കും. 29 ന് വി. കുര്‍ബ്ബാന ഫാ. ജോസഫ് കുര്യന്‍. നവംബര്‍ 1 ന് വി. കുര്‍ബ്ബാന – ധ്യാനം ഫാ. ഷിബു വറുഗീസ.് നവംബര്‍ 4 ന് – 2.30 ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നിന്ന് മെത്രാപ്പോലീത്തായുടെ കബറിങ്കലേക്ക് ദീപ ശീഖാപ്രയാണവും വിളംബര റാലിയും. തുടര്‍ന്ന് 6. മണിയ്ക്ക് സന്ധ്യാ നമസ്ക്കാരം നവംബര്‍ 5 ന് (പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാള്‍) വി. കുര്‍ബ്ബാനയും അനുസ്മരണ പ്രഭാഷണവും ഫാ. പി.എ. ഫിലിപ്പ്. നവംബര്‍ 8 ന് 7.30 ന് വി. കുര്‍ബ്ബാന(പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മോ മാത്യൂസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മ) 10.30 ന് ധ്യാനം ഫാ. ജിയോ ജോസഫ് സന്ദേശം നല്‍കും.
നവംബര്‍ 11 ന് 10 മണിയ്ക്ക് സെമിനാര്‍ വിഷയം: മലങ്കര മെത്രാപ്പോലീത്താ പുന്നത്ര മാര്‍ ദിവന്നാസ്സിയോസും മലങ്കരസഭയുടെ സുവര്‍ണ്ണ സ്വപ്നങ്ങളും. റവ. മാത്യു ദാനിയേല്‍, ഫാ. ഡോ. ജോസ് ജോണ്‍, ഡോ. കുര്യന്‍ തോമസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഫാ. ഡോ. ജേക്കബ് കുര്യന്‍ മോഡറേറ്റര്‍ ആയിരിക്കും. 2.30 ന് യുവജന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം. നവംബര്‍ 12 ന് 7.30 വി. കുര്‍ബ്ബാനയും തുടര്‍ന്ന് അനുസ്മരണ പ്രഭാഷണവും റവ. ഡോ. എം. ഓ. ജോണ്‍ (വൈദികട്രസ്റ്റി). നവംബര്‍ 15 ന് 7.30 ന് വി. കുര്‍ബ്ബാന – ധ്യാനം നയിക്കുന്നത് സഭാഗുരുരത്നം ഫാ. ഡോ. ടി.ജെ. ജോഷ്വാ.
നവംബര്‍ 18 ന് 2.30 ന് – അഖില മലങ്കര പ്രസംഗ മത്സരം, 6.ന് സന്ധ്യാനമസ്ക്കാരം. നവംബര്‍ 19 ന് 7.00 ന് വി. കുര്‍ബ്ബാന – പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മോ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍. ആശീര്‍വാദം, വാഴ്വ് ഇവയ്ക്കു ശേഷം പൊതുസമ്മേളനം. സഭാ വര്‍ക്കിങ് കമ്മറ്റിയംഗം പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട് മുഖ്യ പ്രഭാഷണം നടത്തും. അത്മായ ട്രസ്റ്റി ശ്രീ. ജോര്‍ജ്ജ് പോള്‍, അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിക്കും. മത്സര വിജയികള്‍ക്കുളള സമ്മാനദാനവും നടക്കും. സ്മാരക ഗ്രന്ഥത്തിന്‍റെ പ്രകാശനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും.