പ്രഥമ ചേപ്പാട് മാർ ദിവന്നാസിയോസ് അവാർഡ് ഡോ. മാത്യൂസ് മാർ സേവേറിയോസിന്

പ്രഥമ ചേപ്പാട് മാർ ദിവന്നാസിയോസ് അവാർഡ് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഏറ്റുവാങ്ങി. സാമൂഹ്യ ജീവകാരുണ്യ രംഗങ്ങളിൽ അഭി. സേവേറിയോസ് മെത്രാപ്പോലീത്ത നൽകിവരുന്ന സംഭാവനകളെ മുൻനിർത്തിയാണ് അവാർഡ്.

മലങ്കര മെത്രാപ്പോലീത്തയായിരുന്ന ചേപ്പാട് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 162-ാം ഓര്‍മ്മപ്പെരുനാളിനോട് അനുബന്ധിച്ചു ചേപ്പാട് വലിയപള്ളിയിൽ നടന്ന ചടങ്ങിൽ തുമ്പമൺ ഭദ്രാസനാധിപൻ അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്തയാണ് അവാർഡ് സമ്മാനിച്ചത്. കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിനും അവിടുത്തെ വൈദീകർക്കും ജീവകാരുണ്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നതായി ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത മറുപടി പ്രസംഗത്തിൽ പറഞ്ഞു.