ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 59 മത് പെരുന്നാള്‍ സമംഗളം പര്യവസാനിച്ചു.
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 59 മത് പെരുന്നാള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ബോബെ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാന നടന്നു. തുടര്‍ന്ന് 25 വര്‍ഷം ഇടവകാഗത്വം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ്, പത്തിലും പന്ത്രണ്ടിലും ഉന്നത വിജയം കരസ്തമാക്കിയ വിജയികളെ ആദരിക്കുന്ന ചടങ്ങ്, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക് എന്നിവയോട് കൂടി സമംഗളം പര്യവസാനിച്ചു. പെരുന്നാള്‍ ശുശ്രൂഷകളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ച ഏവരോടും ഉള്ള നന്ദി കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു.




