സെന്റ് മേരീസ് കത്തീഡ്രല്‍ പെരുന്നാള്‍ ഓക്ടോബര്‍ 9, 10 തീയതികളില്‍

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 59-മത് പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ വാര്‍ഷിക കണ്വ്വന്‍ഷന്‍ സമാപിച്ചു.  മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പ്രമുഖ വാഗ്മിയും കണ്വ്വന്‍ഷന്‍ പ്രാസംഗികനും ആയ റവ. ഫാദര്‍ മോഹന്‍ ജോസഫ്‌ നേത്യത്വം നല്‍കി. 9,10 തീയതികളില്‍ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്, മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ബോബെ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനി നേത്യത്വം നല്‍കും. 9 ന്‌ വൈകിട്ട് 7.00 മണിക്ക് സന്ധ്യനമസ്ക്കാരവും വചന ശുശ്രൂഷയും പ്രദക്ഷിണവും തുടര്‍ന്ന്‍ ശ്ലൈഹീക വാഴ്വും നടക്കും 10 ചൊവ്വാഴ്ച്ച വൈകിട്ട് 6:15 ന്‌ സന്ധ്യനമസ്ക്കാരം, 7.00 ന്‌ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ “വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന”, ശ്ലൈഹീക വാഴ്വ്‌, 25 വര്‍ഷം ഇടവകാഗത്വം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ്, പത്തിലും പന്ത്രണ്ടിലും ഉന്നത വിജയം കരസ്തമാക്കിയ വിജയികളെ ആദരിക്കുന്ന ചടങ്ങ്, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക്‌ എന്നിവ നടക്കുമെന്ന്‌ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു.
 
 
വാര്‍ത്ത: ഡിജു ജോണ്‍ മാവേലിക്കര