ഓര്‍ത്തഡോക്സ് സഭ ജി.എസ്.ടി. ശില്പശാല നടത്തി

മലങ്കര  ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ ഗുഡ്സ് ആന്‍ഡ് സര്‍വ്വീസ് ടാക്സ് സംബന്ധിച്ച് ശില്പശാല നടത്തി.  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ശില്പശാല ഉദ്ഘാടനം ചെയ്തു.  സഭാ ചര്‍ച്ച് അക്കൗണ്ട്സ് കമ്മിറ്റി പ്രസിഡന്‍റ് ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ  അദ്ധ്യക്ഷത വഹിച്ചു.  ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ജോര്‍ജ് മത്തായി നൂറനാല്‍ മുഖ്യപ്രഭാഷണം നടത്തി.   അഡ്വ. ബിജു ഉമ്മന്‍, റിജേഷ് ചിറത്തലാട്ട്, സാജു, ജോണ്‍ മത്തായി എന്നിവര്‍ പ്രസംഗിച്ചു.