പി. സി. യോഹന്നാൻ റമ്പാച്ചന്റെ 9 മത് ശ്രദ്ധപ്പെരുന്നാള്‍

പ.പാമ്പാടി തിരുമേനിയുടെ വത്സല്യ ശിഷ്യനും,പരി.പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന കോട്ടയം പാമ്പാടി മാർ കുര്യാക്കോസ് ദയറായുടെയും,അനുബന്ധ സ്ഥാപനങ്ങളുടെയും മുൻ മാനേജരും,സാമൂഹിക പ്രവർത്തകനും,കേരള സംസ്ഥാന ഓർഫനേജ് കണ്ടറോൾ ബോർഡ് മുൻ അധ്യക്ഷനും ആയിരുന്ന .പി.സി യോഹന്നാൻ റമ്പാച്ചന്റെ 9 മത് ശ്രദ്ധപ്പെരുന്നാൽ സെപ്റ്റംബർ മാസം 12, 13 തിയതികളിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പാമ്പാടി മാർ കുര്യാക്കോസ് ദയറായിൽ കൊണ്ടാടുന്നു… 12 ആം തിയതി വൈകിട്ട് കൊച്ചി ഭദ്രസന സെക്രട്ടറി റെവ.ഫാ പി. ഐ വർഗ്ഗീസ് അനുസ്മരണ പ്രഭാഷണം നടത്തും, 13 ആം തിയതി വി. മൂന്നിന്മേൽ കുർബാനക്ക് മദ്രാസ്‌ ഭദ്രസന അധിപനും,കോട്ടയം ഭദ്രാസന സഹായ മെത്രപൊലീത്തയും,പ. സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രപൊലീത്ത മുഖ്യകാർമികതത്വം വഹിക്കും