കുഞ്ഞുങ്ങൾ ദൈവ വിശ്വാസത്തിൽ വളരണം: മാർ നിക്കോദിമോസ്

പാമ്പാടി: ലോകത്തിന്റെ വിമോചനത്തിൽ പങ്ക്ചേരാൻ കുഞ്ഞുങ്ങൾ ദൈവ വിശ്വാസത്തിൽ വളരണം എന്നു അഖില മലങ്കര ബാലസമാജം അധ്യക്ഷൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത പറഞ്ഞു .മലങ്കര ഓർത്തഡോക്സ് സഭ അഖില മലങ്കർ ബാലസമാജം ക്യാംപ് പാമ്പാടി ദയറായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലിത്ത ബാലസമാജം ഉപാധ്യക്ഷൻ ഫാ.ബിജു പി. തോമസ് അധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി അഡ്വ .ബിജു ഉമ്മൻ, ഫാ. ജിത്തു തോമസ് ,ഫാ.ജോൺ ശങ്കരത്തിൽ ,ഫാ.ജയിംസ് മർക്കോസ് ,ഫാ.മാത്യു കെ.ജോൺ ,ജോർജ് മാത്യം, ജോക്കബ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.