പ്രഥമ മർത്തമറിയം പുരസ്കാരം മേരി എസ്‌താപ്പാന് സമ്മാനിച്ചു ..


വിശുദ്ധ മർത്ത മറിയം തീർത്ഥാടന കേന്ദ്രമായ അടൂര്‍ ,കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു മാതൃത്വം, സ്ത്രീശാക്തീകരണം, പൊതുപ്രവര്‍ത്തനം എന്നീ മേഖലകളില്‍ തനതായ വ്യക്തിമൂദ്ര പതിപ്പിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മര്‍ത്തമറിയം പുരസ്‌കാരം ആദ്യമായി ശ്രീമതി. മേരി എസ്തപ്പാന് മുന്‍ മുഖ്യ മന്ത്രി ബഹു. ശ്രീ. ഉമ്മന്‍ ചാണ്ടി സമ്മാനിച്ചു. പെരുമ്പാവൂര്‍ ബേത്‌ലഹേം അഭയഭവന്‍ എന്നപേരില്‍ മാനസിക രോഗികളും വൃദ്ധരും ആലംബഹീനരുമായ നാനൂറില്പരം ജന്മങ്ങള്‍ക്ക് ആശ്വാസമായി നിലകൊള്ളുന്ന സ്ഥാപനത്തിന്റെ ചുമതലക്കാരിയാണ് ശ്രീമതി. മേരി എസ്തപ്പാൻ. പ്രഥമ മർത്തമറിയം പുരസ്കാരമായി ക്യാഷ് അവാർഡും, പ്രശംസ പത്രവും ഫലകവും ശ്രീമതി മേരി എസ്‌താപ്പാന് നൽകി.

സമൂഹത്തിൽ വേദന അനുഭവിക്കുന്നവരിൽ സഹായം ചെയ്യുവാനുള്ള അവസരങ്ങൾ വേണ്ട പോലെ പ്രയോജനപ്പെടുത്താൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യനാകുന്നത് എന്നും, ആനിലയിൽ 400 ഓളം മാനസികാസ്വാസ്ഥ്യം ഉള്ള മനുഷ്യരെ സംരക്ഷിച്ച് ചെയ്യുന്ന സേവനം ഏറ്റവും മഹത്തരമാണെന്നും ആയതിൽ ഈ ഇടവക ചെയ്ത ഈ പുരസ്കാരം ഉത്തമ മാതൃകയാണെന്നും ശ്രീ. ഉമ്മൻചാണ്ടി പറഞ്ഞു. മലങ്കര ഓർത്തഡോൿസ് സുറിയാനി അസ്സോസിയഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ , സഭാമാനേജിങ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇടവകാംഗം ഉമ്മൻ തോമസ് എന്നിവരെ ആദരിച്ചു.

അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോ ലീത്തായുടെ അധ്യക്ഷതയിൽ കൂടിയ യോഗം. ബഹു. ചിറ്റയം ഗോപകുമാർ MLA സമ്മേളനം ഉത്ഘാടനം ചെയ്തു.വികാരി ഫാദർ എസ് വി മാത്യു തുവയൂർ, ഫാ. അലക്സാണ്ടർ കൂടാരത്തിൽ, ഫാ. തോമസ് പി മുകളിൽ,ശ്രീമതി മേരി എസ്‌താപ്പാൻ , ശ്രീ മോബൻ കോശി, ശ്രീ. മോനി മാത്യു , ശ്രീ.ഉമ്മൻ തോമസ്, ശ്രീ സുനിൽ മൂലയിൽ എന്നിവർ പ്രസംഗിച്ചു. സെന്റ് മേരീസ് കൊയർ ഗാനാലാപനം നടത്തി.