ആഗോള ഓര്‍ത്തഡോക്സ് വൈദീക സമ്മേളനം പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദീക കൂട്ടായ്മയായ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വൈദീക സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ത്രൈവാര്‍ഷീക ആഗോള വൈദീക സമ്മേളനം ആഗസ്റ്റ് 22 മുതല്‍ 24 വരെ പരുമലയില്‍ നടക്കും. കൃപയാലുളള ശാക്തീകരണവും തനിമയുടെ പ്രതിഫലനവും   (2 തീമോത്തി 1:6) ((Empowerment by Grace & Reflection) ) എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം 22 ന് 10 മണിക്ക്  രജിസ്ട്രേഷന്‍ ആരംഭിക്കും. 11 മണിക്ക് പരുമല ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. മെത്രാപ്പോലീത്താമാരും വേദശാസ്ത്ര പണ്ഡിതരും സാമൂഹ്യ-സാംസ്കാരീക നേതാക്കന്മാരും ചര്‍ച്ചകള്‍ക്കും ക്ലാസ്സുകള്‍ക്കും നേതൃത്വം നല്‍കും.  സഭയുടെ എല്ലാ വൈദീകരും സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് വൈദീകസംഘം പ്രസിഡന്‍റ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി -ഫാ. തോമസ് വര്‍ഗീസ് അമയില്‍ (9496231833), ജോയിന്‍റ് സെക്രട്ടറി – ഫാ. സഖറിയാ നൈനാന്‍ (9495962966), പി.ആര്‍.ഒ – ഫാ. ചെറിയാന്‍ ടി. സാമുവേല്‍ (9447413922) എന്നിവരുമായി ബന്ധപ്പെടുക.