അലക്സിയോസ് മാർ തേവോദോസിയോസ് അവാർഡ് സിസ്റ്റർ സൂസന്

 

റാന്നി-പെരുനാട് – കർമ്മമേഖലകളിൽ മികച്ച സേവനം കാഴ്ച വയ്ക്കുന്നവർക്കു വേണ്ടി ബഥനി സ്ഥാപകൻ അലക്സിയോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ നാമധേയത്തിൽ ബഥനി ആശ്രമം ക്രമീകരിച്ചിരിക്കുന്ന മാർ തേവോദോസിയോസ് എക്സലൻസി അവാർഡിനായി സാമൂഹിക വൈദ്യസേവന രംഗത്ത് (തിരുവനന്തപുരം മെഡിക്കൽ കോളേജ് & R.C.C) മികച്ച സേവനം നൽകി വരുന്ന റെവ.സിസ്റ്റർ സൂസൻ SDC – യെ (ഹോളി ക്രോസ് കോൺവെന്റ് തിരുവനന്തപുരം) തിരഞ്ഞെടുത്തിരിക്കുന്നു.

മുൻ വർഷങ്ങളിൽ എക്യുമെനിക്കൽ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഫാ.ഡോ.കെ.എം.ജോർജ്ജും സാമൂഹിക സേവന രംഗത്തെ സംഭാവനയ്ക്ക് കെ.ഐ ഫിലിപ്പ് റമ്പാനും വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഡോ.കെ

.എസ് രാധാകൃഷ്ണനും ആരോഗ്യമേഖലയിലെ നേട്ടങ്ങൾക്ക് ഡോ.വി.പി.ഗംഗാധരനും,വൈദ്യസേവന രംഗത്തെ സംഭാവനയ്ക്ക് ഉമാ പ്രേമനും, സഭാ – സാമൂഹിക-മതേതര പ്രവർത്തനങ്ങൾക്ക് അഭി.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയും അർഹരായിട്ടുണ്ട്.

25000 രൂപയും പ്രശംസാ പത്രവും അടങ്ങുന്ന അവാർഡ് ഓഗസ്റ്റ്‌ 6-ന് പെരുനാട് ബഥനി ആശ്രമത്തിൽ കൂടുന്ന പൊതു സമ്മേളനത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നല്‌കുന്നതാണെന്ന് സുപ്പീരിയർ ഫാ മത്തായി ഒ ഐ സി അറിയിച്ചു.