1686-ലെ ചെങ്ങന്നൂര്‍ സുന്നഹദോസും മാര്‍ ഈവാനിയോസും / ഡോ. എം. കുര്യന്‍ തോമസ്

മലങ്കര നസ്രാണി ചരിത്രഗതിയിലെ അതിപ്രധാനമായ ഒരു സംഭവമാണ് 1686-ലെ ചെങ്ങന്നൂര്‍ സുന്നഹദോസ്. 1653-ലെ ഐതിഹാസികമായ കൂനന്‍കുരിശു സത്യത്തിലൂടെ റോമന്‍ കത്തോലിക്കാ അടിമത്വം വലിച്ചറിഞ്ഞ മലങ്കര നസ്രാണികള്‍ തങ്ങളുടെ സത്യവിശ്വാസം അക്കമിട്ടു പ്രഖ്യാപിച്ച മലങ്കര പള്ളിയോഗമാണ് 1686-ലെ ചെങ്ങന്നൂര്‍ സുന്നഹദോസ്. അതിനു നേതൃത്വം നല്‍കിയത് മാര്‍ ഈവാനിയോസ് ഹദിയള്ള എന്ന പാശ്ചാത്യ സുറിയാനി മേല്പട്ടക്കാരനാണ്.മലങ്കരസഭയ്ക്ക് ശക്തമായ താത്വിക-വേദശാസ്ത്ര അടിത്തറ ഉറപ്പിച്ച ചെങ്ങന്നൂര്‍ സുന്നഹദോസ് ചരിത്രപ്രയാണത്തില്‍ വിസ്മൃതിയിലായി.

1686-ലെ ചെങ്ങന്നൂര്‍ സുന്നഹദോസ്, അതിന്റെ വിശ്വാസ പ്രഖ്യാപനങ്ങള്‍, മാര്‍ ഈവാനിയോസ് ഹദിയള്ള, അദ്ദേഹത്തിന്റെ രചനകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള സമഗ്ര പഠനങ്ങളും അനുബന്ധരേഖകളും അടങ്ങിയ പ്രഥമ ഗ്രന്ഥം.

ent = 'pub-6954400289546305'; google_alternate_color = 'FFFFFF'; google_ad_width = 300; google_ad_height = 250; google_ad_format = '300x250'; google_ad_type = 'image'; google_ad_channel ='malankaraorthodox.tv'; google_color_border = 'B0C9EB'; google_color_link = '164675'; google_color_bg = 'FFFFFF'; google_color_text = '333333'; google_color_url = '2666F5'; google_ui_features = 'rc:0'; //-->

പ്രസാധകർ – MOC Publications, Kottayam

പേജുകൾ – 244

വില – 150 രൂപ