Kolenchery Case: Supreme Court Order in favour of Orthodox Church

കോലഞ്ചേരി പള്ളി: യാക്കോബായ സഭയുടെ ഹർജി സുപ്രീം കോടതി തള്ളി; പള്ളികള്‍ ഭരിക്കേണ്ടത് 1934-ലെ ഭരണഘടന പ്രകാരം

ന്യൂഡൽഹി ∙ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി സംബന്ധിച്ച കേസിൽ യാക്കോബായ സഭയുടെ ഹർജി സുപ്രീം കോടതി തള്ളി. 1934-ലെ ഭരണഘടന പ്രകാരമാണ് പള്ളി ഭരിക്കേണ്ടതെന്നു കോടതി വ്യക്തമാക്കി. 1913ലെ ഉടമ്പടി അംഗീകരിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം തള്ളിയ കോടതി, 1995ലെ സുപ്രീം കോടതി വിധി മാത്രമേ നിലനിൽക്കൂവെന്നും വ്യക്തമാക്കി. ആവശ്യമെങ്കിൽ 1934ലെ സഭാ ഭരണഘടന ഭേദഗതി ചെയ്യാം. 2002ൽ യാക്കോബായ സഭ രൂപീകരിച്ച ഭരണഘടന നിലനിൽക്കില്ലെന്നും ജസ്റ്റിസുമാരായ അരുൺ മിശ്ര, അമിതാഭ് റോയി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

1913-ലെ കരാര്‍ അംഗീകരിച്ച് കോലഞ്ചേരി പളളി ഭരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യാക്കോബായ സഭ കോടതിയെ സമീപിച്ചത്.
ഇതേ ആവശ്യം നേരത്തെ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് ഓര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ കോലഞ്ചേരി പള്ളിക്കു മുന്നില്‍ പ്രകടനം നടത്തി. വൈദികരുടെയും പള്ളി ട്രസ്റ്റിമാരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

അതേസമയം, പ്രതീക്ഷിച്ച വിധിയെന്ന് ഒാര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വ്യക്തമാക്കി. കലഹംകൊണ്ട് പ്രയോജനമില്ലെന്നും വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, കോടതിവിധി അടിസ്ഥാനമാക്കി സമാധാന ചര്‍ച്ചകള്‍ക്കു തയാറാണെന്നും ബാവ കോട്ടയത്ത് പറഞ്ഞു.

കോടതി വിധി സ്വാഗതാർഹമാണെന്നും, 1934-ലെ ഭരണ ഘടന അംഗീകരിക്കുന്ന ആർക്കും ആരാധന ചെയ്യുന്നതിന് അനുവാദം ഉണ്ട് എന്നും..മറു വിഭാഗത്തോട് ഓർത്തഡോക്സ് സഭക്ക് ഒരു വിരോധവും ഇല്ല എന്നും വി. സഭ സമാധാനത്തിനു വേണ്ടി മാത്രമാണ് എക്കാലവും നില നിന്നിട്ടുള്ളത് എന്നും പ. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വതീയൻ കാതോലിക്കാ ബാവാ വ്യക്തമാക്കി.

കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂര്‍ പള്ളികളിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വിധിയെങ്കിലും മലങ്കര സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും വിധി ബാധകമാണ്. 1913-ലെ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഇടവകളില്‍ ഭരണം പാടില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പ്രത്യേകം പറയുന്നു

എന്നാല്‍ കേസില്‍ സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി അന്തിമമായി കരുതുന്നില്ലെന്നു യാക്കോബായ സഭാ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ തെയോഫിലസ് പറഞ്ഞു. സഭാ സുന്നഹദോസ് ചേര്‍ന്നു തുടര്‍നടപടികള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.

https://youtu.be/zvrYREapdcY

MOSC Press Meet at Devalokam

https://www.facebook.com/malankaratv/videos/10211543616897307/

https://www.facebook.com/malankaratv/videos/10211545885714026/

കോലഞ്ചേരി പള്ളിയിൽ സഭ വൈദിക ട്രസ്റ്റി റവ.ഡോ.ഫാ.എം.ഒ.ജോൺ ,സഭ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ സന്ദർശിച്ചപ്പോൾ .ബഹു. അച്ഛൻ പ്രാർത്ഥന നടത്തി . ബിജു ഉമ്മൻ പ്രസംഗിച്ചു .സഭ സ്ഥാനികളെ ഇടവകയ്ക്ക് വേണ്ടി സഹ വികാരി ഫാ.ലൂക്കോസ് തങ്കച്ചൻ,ട്രുസ്ടിമാരായ സാജു ,ബേബി, ഇടവക അംഗവും മാനേജിങ് കമ്മിറ്റി അംഗവുമായ അജു എന്നിവർ ചേർന്ന് സ്വീകരിച്ചു.

https://www.facebook.com/OcymKolencheryUnit/videos/1409179735832757/