മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ ഒന്‍പത് ദിവസമായി നടന്ന് വന്ന ഓര്‍ത്തഡോക്സ് വെക്കേഷന് ബൈബിള്‍ സ്കൂള്‍ (ഓ. വി. ബി. എസ്സ്.) പര്യവസാനിച്ചു. മധ്യ വേനല്‍ അവധിക്കാലത്ത് കുട്ടികള്‍ക്ക് വേണ്ടി ഓര്‍ത്തഡോക്സ് സഭ കഴിഞ്ഞ 46 വര്‍ഷങ്ങളായി നടത്തി വരുന്ന ഓ. വി. ബി. എസ്സ്. ബഹറനില്‍ ഇത് 26-ം വര്‍ഷമാണ്. നാല് വയസ്സുമുതല്‍ ഏകദേശം 800 ല്‍ പരം കുട്ടികള്‍ വെത്യസ്തങ്ങളായ 7 ഗ്രൂപ്പുകളില്‍ നിന്നും 62 ക്ലാസുകള്‍ ആണ് ഈ വര്‍ഷം ഉണ്ടായിരുന്നത്. നൂറിലതികം അദ്ധ്യാപകരും, പല കമ്മിറ്റികളിലായി നൂറോളം കമ്മിറ്റി അംഗങ്ങളും ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
എല്ലാ ദിവസവും പ്രാര്‍ത്ഥനയോട് ആരംഭിക്കുന്ന ക്ലാസുകള്‍ രണ്ട് ഭാഗങ്ങളിലായി നടത്തി, കുട്ടികളുടെ പ്രായത്തിനും അഭിരുചിക്കും അനുസരിച്ച് ഉള്ള ക്ലാസുകളും ധ്യാനവും ആണ് ഉണ്ടായിരുന്നത്. അതിനു ശേഷം ഗാന പഠന പരിശീലനം നടത്തി പല ഭാഷകളിലായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനങ്ങള്‍ ഇതിനോടകം കുട്ടികള്‍ക്ക് പ്രീയമുള്ളവയായി കഴിഞ്ഞു.
വെള്ളിയാഴ്ച്ച ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടന്ന ഓ. വി. ബി. എസ്സ്. സമാപനം ദിനം അക്ഷരാത്രത്തില്‍ ഒരു ഉസ്തവപ്രതീതി തന്നെയായിരുന്നു. സമാപന ഘോഷയാത്ര ഏവരേയും മനസിന് കുളിരണിയിക്കുന്നതായിരുന്നു. ചെണ്ടമേളവും നാസിക്ക് ഡോളും ഉള്‍പ്പടെ മുഴുവന്‍ കുട്ടികളും അദ്ധ്യാപരും പങ്കെടുത്തു. തുടര്‍ന്ന നടന്ന പൊതു സമ്മേളനത്തിന് ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഏഴ് ഗ്രൂപ്പുകളിലേയും കുട്ടികളുടെ പ്രോഗ്രാമുകളും ഡാന്‍സ്, സ്കിറ്റ്, തുടങ്ങിയവയും ഈ പരിപാടികള്‍ക്ക് പുതുമയേറി.
ഓ. വി. ബി. എസ്സ്. 2017 ഡയറക്ടര്‍ നാഗപൂര്‍ സെമിനാരി പി. ആര്. ഒ. ആയ റവ. ഫാദര്‍ ജോബിന് വര്‍ഗ്ഗീസ്സിന് ഇടവകയുടെ ഉപഹാരം നല്കി. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ഓ. വി. ബി. എസ്സ്. സര്‍ട്ടിഫിക്കേറ്റും നല്കി. ഈ പരുപാടികള്‍ ഇത്രയും വിജയകരമാക്കിയ ഏവര്‍ക്കും ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, സണ്ടേസ്കൂള്‍ ഹെഡ്മാസ്റ്ററും ജനറല്‍ കണ്വ്വീനറും ആയ സാജന് വര്‍ഗ്ഗീസ്, സ്റ്റാഫ് സെക്രട്ടറി അനില്‍ മാത്യു, ഒ. വി. ബി. എസ്സ്. സൂപ്രണ്ടന്റ് എ. പി. മാത്യു എന്നിവര്‍ നന്ദി അറിയിച്ചു.