പ്രത്യാശയുടെ കിരണങ്ങളുമായി പാരിഷ് യൂത്ത് മീറ്റ് 2017

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പെന്തിക്കോസ്തി ഒരുക്ക ശുശ്രൂഷ പാരീഷ് യൂത്ത് മീറ്റ് 2017 മെയ് 31, ജൂൺ 1, 2 & 3 തീയതികളിൽ നടക്കും. വിശ്വാസം, പ്രത്യാശ,സ്നേഹം എന്നതാണ് മുഖ്യചിന്താവിഷയം. ആധുനിക ലോകത്ത് മനുഷ്യൻ നേരിടുന്ന ഏകാന്തത, ഭീതി, മന:സംഘർഷം എന്നിവ ഒഴിവാക്കി സ്നേഹമുള്ള മനുഷ്യജനങ്ങളായി രൂപാന്തരപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

പ്രശസ്ത ധ്യാനഗുരു ഫാ. ബോബി ജോസ് കട്ടിക്കാട്,  ഫാ. സഖേർ എന്നിവർ ധ്യാനങ്ങൾക്കും ക്ലാസ്സിനും നേതൃത്വം നൽകും. 31–ാ൦ തീയതി വൈകുന്നേരം 6:30 മുതൽ 9 വരെ മദ്ധ്യസ്ഥ പ്രാർത്ഥന, ഗ്രീഗോറിയൻ ധ്യാനം, 1–ാ൦ തീയതി വൈകുന്നേരം 6:30 മുതൽ 9 വരെ മദ്ധ്യസ്ഥ പ്രാർത്ഥന, കാത്തിരിപ്പ് ധ്യാനം, 2–ാ൦ തീയതി രാവിലെ 7.30 മുതൽ റവ. ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് നേതൃത്വം നൽകുന്ന സുറിയാനി കുർബാന, 2–ാ൦ തീയതി 11 മുതൽ 4 വരെ വിശ്വാസം, പ്രത്യാശ, സ്നേഹം എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സുകളും ചർച്ചയും നടക്കും. 3–ാ൦ തീയതി രാവിലെ 10 മുതൽ 12 വരെ പ്രത്യേക ധ്യാനവും വൈകുന്നേരം 6 മുതൽ റവ. ഫാ. സഖറിയാ നൈനാന്റെ നേതൃത്വത്തിൽ പെന്തിക്കോസ്തി പെരുന്നാൾ കുർബാനയും നടക്കും.  റവ. ഫാ. ഷാജി മാത്യൂസ് (വികാരി), റവ. ഫാ. സജു തോമസ് (സഹവികാരി) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നു.

Promo Video

https://www.youtube.com/watch?v=Om7VqHPlsOc&feature=share

https://www.youtube.com/watch?v=SFwNdpYspu4&feature=share