മാധ്യമ സമിതിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ചു
മലങ്കര ഒാര്‍ത്തഡോക്സ് സഭ മാധ്യമ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേവലോകം അരമനയില്‍ കോട്ടയം പ്രസ്സ് ക്ലബിലെ മാധ്യമ പ്രവര്‍ത്തകരുടെ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ചു. ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. മാധ്യമസമിതി പ്രസിഡന്‍റ് ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ മാധ്യമ പ്രവര്‍ത്തകരെ സ്വാഗതം ചെയ്തു. കോട്ടയം പ്രസ്സ് ക്ലബിലെ എല്ലാ പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകരും പത്ര സമ്മേളനത്തില്‍ സംബന്ധിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ വിവിധ ചോദ്യങ്ങള്‍ക്ക് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ , മാധ്യമ സമിതി പ്രസിഡന്‍റ് ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ മറുപടി പറഞ്ഞു. സഭയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ മാധ്യമ പ്രവര്‍ത്തകരും പിന്തുണ നല്‍കണമെന്ന് ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു. എയ്ഡഡ് മേഖലയിലുള്ള നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടരുതെന്ന് അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ടെന്ന് വൈദിക ട്രസ്റ്റി ഫാ. ഡോ.എം.ഓ. ജോണ്‍ പറഞ്ഞു. സഭയുടെ വിവിധ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശന ഫീസും മറ്റും ബഹു. സുപ്രീംകോടതിയുടെ മാനദണ്ഡം അനുസരിച്ചാണ് നടത്താറുള്ളതെന്ന് അത്മായ ട്രസ്റ്റി ഡോ. ജോര്‍ജ്ജ് പോള്‍ അഭിപ്രായപ്പെട്ടു. എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ നന്ദി അറിയിച്ചു.
എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമെന്ന് ഓർത്തഡോക്സ് സഭ. ഈ മേഖലയിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കില്ല. ഇക്കാര്യങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യുഹാനോൻ മാർ ദിയസ്ക്കോറസ് മെത്രാപ്പോലീത്ത കോട്ടയത്ത് പറഞ്ഞു.