മലങ്കര ഓർത്തഡോക്സ്‌ സഭാസ്ഥാനികൾക്ക്‌ കുവൈറ്റിൽ ഊഷ്മളമായ സ്വീകരണം നൽകി

കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ വൈദീക ട്രസ്റ്റിയും അറിയപ്പെടുന്ന ചരിത്ര-വേദശാസ്ത്ര പണ്ഡിതനുമായ ഫാ. ഡോ. എം.ഓ. ജോണിനും, മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും കുവൈറ്റിൽ ഊഷ്മളമായ  സ്വീകരണം നൽകി.
ഓർത്തഡോക്സ്‌ ഇടവകകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുവാൻ
ഇന്ന് (ഏപ്രിൽ​-26) രാവിലെ കുവൈറ്റ്‌ എയർവെയിസിൽ എത്തിച്ചേർന്ന ഇരുവരേയും കുവൈറ്റിലെ ഓർത്തഡോക്സ്‌ ദേവാലയങ്ങളിൽ നിന്നുള്ള വൈദീകരും ഭാരവാഹികളും ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു.