ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ  ഡയസ്പോറ കോൺഫ്രൻസ്

Notice

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഓർത്തഡോൿസ് ഡയസ്പോറയുടെ ത്രിദിന കോൺഫെറൻസ് ആരംഭിച്ചു.

കേരളത്തിന് വെളിയിൽ ജനിച്ചു വളർന്ന ഓർത്തഡോൿസ് സഭാംഗങ്ങളുടെ കൂട്ടയ്മയാണ് ‘ഓർത്തഡോൿസ് ഡയസ്പോറ’.
‘തലമുറ തലമുറയോട് നിന്റെ ക്രിയകളെ പുകഴ്ത്തി നിന്റെ വീര്യ പ്രവർത്തികളെ പ്രസ്താവിക്കും’ : സങ്കീർത്തനങ്ങൾ 145:4  എന്നതാണ് ചിന്താ വിഷയം.
മലേഷ്യയിൽ ജനിച്ചു വളർന്ന് മലേഷ്യൻ പൗരത്വം സ്വീകരിച്ച വെരി.റവ. ഫിലിപ്പ് തോമസ് കോർ എപ്പിസ്കോപ്പയാണ് മുഖ്യ പ്രാസംഗികൻ.
കോൺഫെറൻസ് നാളെ (വെള്ളി, 28/04/2017) സമാപിക്കും.
ഇടവക വികാരി ഫാ. ഷാജി മാത്യൂസ്‌, സഹ വികാരി ഫാ. സജു തോമസ് , ഇടവക ട്രസ്റ്റീ മാത്യു കെ. ജോർജ്   , സെക്രട്ടറി ബിജുമോൻ കുഞ്ഞച്ചൻ എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : 050 – 55 22 341