സെന്റ് മേരീസ് കത്തീഡ്രലില്‍ പെസഹാ പെരുന്നാള്‍ ആചരിച്ചു.

 മനാമ: ലോകത്തിന്റെ രക്ഷകനായി അവതരിച്ച യേശുക്രിസ്തുവിന്റെ ശിഷ്യന്മാരോടൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങും ക്രൈസ്തവര്‍ പെസഹാ പെരുന്നാള്‍ ആഘോഷിക്കുന്നു. ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും പെസഹായുടെ പ്രത്യേക ശുശ്രൂഷകള്‍ നടന്നു. ഇന്നലെ വൈകിട്ട് ബഹറിന്‍ കേരളീയ സമാജത്തില്‍ വച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപനും ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡണ്ടുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തിലും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം എന്നിവരുടെ സഹ കാര്‍മികത്വത്തിലുമാണ്‌ ശുശ്രൂഷകള്‍ നടന്നത് എന്നും ഏകദേശം 3000 വിശ്വാസികള്‍ ഈ ആരാധനയില്‍ പങ്കെടുത്തു എന്നും ഇടവക ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാതു എന്നിവര്‍ അറിയിച്ചു.