ഓശാന ദിനത്തിൽ ചര്‍ച്ചിലെ ഐ.എസ് ഭീകരാക്രമണം: പ. കാതോലിക്കാ ബാവ അപലപിച്ചു

ഈജിപ്റ്റില്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പളളിയില്‍ ആക്രമണം നടത്തിയ ഭീകരവാദികളുടെ നടപടിയെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അപലപിച്ചു. ഭീകരാക്രമണവും മനുഷ്യകുരുതിയും ഒരു പ്രശ്‌നത്തിനും പരിഹാരമാകുകയില്ല. ആരാധനയ്ക്കിടെ രക്തസാക്ഷികളായവര്‍ക്ക് വേണ്ടിയും പരുക്കേറ്റവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം. യു.എന്‍.ഒയും ഡബ്ല്യൂ. സി. സിയും പ്രശ്‌നത്തില്‍ ഇടപടണമെന്നും പരിശുദ്ധ ബാവാ ആവശ്യപ്പെട്ടു.