ഇന്ദ്രപ്രസ്ഥത്തിൽ നിന്നും കൊച്ചിയുടെ മടിത്തട്ടിലേക്ക് ഫാ. ബിജു പി. തോമസ്

Fr Biju P Thomas3-1

ഡൽഹി: മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനത്തിലെ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും 20 വർഷത്തിൽ അധികമായി സ്തുത്യർഹമായി സേവനം അനുഷ്ടിച്ച ഗ്ലോറിയ ന്യൂസ് ചെയർമാനും ജനക്പുരി മാർ ഗ്രീഗോറിയോസ് ഇടവക വികാരിയുമായ ഫാ. ബിജു പി. തോമസ് കൊച്ചിയിലേക്ക് എത്തുന്നു.

കൊച്ചി ഓർത്തഡോക്സ് ഇൻറർ നാഷണൽ സെന്റർ ഡയറക്ടർ ആയിണ് അദ്ദേഹം ചുമതല ഏൽക്കുന്നത്.
കൊച്ചി മെട്രയാഡിന് സമീപം ആണ് ഓർത്തഡോക്സ് ഇന്റർ നാഷന്നൽ സെൻററിനായി ഏറ്റെടുത്ത എട്ട് ഏകർ സ്ഥലം.

കൊച്ചി ഭദ്രാസന മെത്രാപോലീത്ത അഭി. മാർ ഐറേനയോസ് സഭാ അത്മായ ട്രസ്റ്റി ശ്രീ ജോർജ് പോളുമാണ് ഇതിന് നേതൃത്വം നൽകുന്നത്.

ക്രിസ്ത്യാനി സമുദായത്തിന്റെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഗവേഷണo, കൗൺസലിംഗ് സെസ്റ്റേഴ്സ് , ക്യാംമ്പ് സെന്റർ മുതലലായവ ഇവിടെ സ്ഥിതി ചെയ്യുന്നു.

ഇന്ന് ഡൽഹി ജനക്പുരിയിൽ പള്ളിയിൽ രാവിലെ വി. കുർബാനയ്ക്ക് ശേഷം നടക്കുന്ന യാത്രയയപ്പ് സമേളനത്തിൽ സുപ്രീം കോടതി ജസ്റ്റിസ് ശ്രീ കുര്യൻ ജോസഫ് മുഖ്യാതിഥി ആയിരിക്കും.
ഡൽഹി ഉൾപ്പെടെ എക്യൂമെനിക്കൽ പ്രസ്ഥാനങ്ങളിലും പുരോഗമന പ്രസ്ഥാനങ്ങളിലും മതസംവാദങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ഫാ. ബിജു പി. തോമസ്
മത രാഷ്ട്രീയ സാംസ

കാരിക സാഹിത്യ നേതാക്കളുമായി നല്ല സുഹൃദ് ബന്ധം സൂക്ഷിച്ചിരുന്നു.
സഭയുടെ വിവിധ സ്കൂളുകളിൽ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട് ,
മൂന്ന് സ്കൂളുകളുടെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം.വിദ്യാഭ്യാസ രംഗത്ത് വലlയ സംഭാവനകൾ നൽകിയിട്ടുണ്ട്..

NCCl Delhi, UCF, NWICC , Delhi pastors Fellowship, കെ.സി.സി. എന്നിവയുടെ നേതൃത്വ രംഗത്ത് രണ്ട് പതിറ്റാണ്ട് തിളങ്ങിനിൽക്കുന്ന ഫാ. ബിജു പി. തോമസ്
ദുബായി സെന്റ് തോമസ് കത്തീഡ്രൽ വികാരിയായി സേവനമനുഷ്ടിക്കുമ്പോൾ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) ഗൾഫ് സോണിന് രൂപംനൽകി ആദ്യ പ്രസിഡന്റയി സ്ഥാനമേറ്റു.
മാർത്തോമ്മ സഭയുടെ വലിയ മെത്രാപ്പോലീത്ത മാർ ക്രസോസ്റ്റം തിരുമേനി രക്ഷാധികാരിയായ ക്രൈസ്തവ സഭകളുടെ ഗ്ലോറിയാ ന്യൂസ് എന്ന എക്യുമിനിക്കൽ മാധ്യമത്തിന്റെ തുടക്കം മുതൽ ചെയർമാൻ സ്ഥാനം അലങ്കരിക്കുന്നതും ഫാ. ബിജു പി തോമസാണ് .
സഭ ഏത് സ്ഥാനത്ത് പ്രവർത്തിക്കാൻ പറഞ്ഞാലും അത് പ്രാർത്ഥനയോടും ദൈവത്തിലുള്ള പൂർണ്ണ സമർപ്പണത്തോടും മാത്രം ഏറ്റെടുത്ത് മുൻപോട്ട് പോകുന്നതാണ് ഈ വൈദീകന്റെ വിജയം എന്നതിന് യാതോരു സംശയവും ഇല്ല.