ഓര്‍ത്തഡോക്സ് സഭ മാര്‍ച്ച് 26 ന് څവാഹനഉപവാസ ഞായര്‍ ആചരിക്കുന്നു.

vehicle fast

മലങ്കര ഓര്‍ത്തഡോക്സ് സഭ ഊര്‍ജ്ജ/ജല സംരക്ഷണം ലക്ഷ്യമാക്കി ഈ വര്‍ഷം നടപ്പിലാക്കുന്ന څസിനെര്‍ഗിയچ പദ്ധതിയുടെ ഭാഗമായി വലിയനോമ്പിന്‍റെ അഞ്ചാം ഞായാറാഴ്ച്ച മാര്‍ച്ച് 26 ന് څവാഹനഉപവാസ ഞായര്‍چ ആചരിക്കുന്നു. കഴിഞ്ഞ വര്‍ഷം സഭ ദു:ഖവെളളിയാഴ്ച 24 മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ മുതലായ ഓഫ് ചെയ്ത് څസൈബര്‍ ഫാസ്റ്റ്چ ആചരിച്ചു. നൂതനവും പ്രതീകാത്മകവുമായ ഈ څവാഹന ഉപവാസംچ (ഢലവശരഹല എമെേ) നോമ്പിന്‍റെയും ഉപവാസത്തിന്‍റെയും പാരിസ്ഥിതിക മാനം ഉള്‍ക്കൊളളുന്നതാണ്.

മാര്‍ച്ച് 22 അന്താരാഷ്ട്ര ജല സംരക്ഷണദിനവും മാര്‍ച്ച് 25 അന്താരാഷ്ട്ര ഭൗമമണിക്കൂര്‍ ആചരണവും കഴിഞ്ഞുളള ഞായര്‍ വാഹനഉപവാസ ദിനമായി സഭ ആചരിക്കുകയാണ്. ജീവിതശൈലി രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് ശാരീരിക വ്യായാമത്തിന്‍റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതിനും കാല്‍നടയായി അകലെയുളള പളളികളില്‍ എത്തി ത്യാഗനിര്‍ഭരമായ ആരാധനാ ജീവിതം നയിച്ച മുന്‍തലമുറയെ അനുസ്മരിക്കുവാനും അനുകരിക്കുവാനും ഈ അവസരം പ്രയോജനപ്പെടണം. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനും വാഹനങ്ങള്‍ പുറംതളളുന്ന അപകടകാരിയായ കാര്‍ബണ്‍ മോണോക്സൈഡിന്‍റെ സാന്നിദ്ധ്യം കുറയ്ക്കുന്നതിനും ആഡംബര രഹിത ജീവിതത്തെക്കുറിച്ച് ഇന്നത്തെ തലമുറയെ ബോധ്യപ്പെടുത്തുന്നതിനും ഈ ആചരണം ഉപകരിക്കും.

പളളിയുടെ സമീപപ്രദേശങ്ങളില്‍ വസിക്കുന്നവര്‍ കാല്‍നടയായും, സൈക്കളില്‍ വരാവുന്നവര്‍ അങ്ങനെയും അല്പം ദൂരെയുളളവര്‍ പൊതുയാത്രാ സൗകര്യങ്ങള്‍(ജൗയഹശര ഠൃമിുീൃെേ) ഉപയോഗിക്കുകയും ചെയ്യണം. വൃദ്ധര്‍ക്കും, ശാരീരികപ്രയാസമുളളവര്‍ക്കും ഇളവ് നല്‍കാവുന്നതാണ്.