Musical Mega Choir at Dubai St. Thomas Orthodox Cathedral

furhoyo
ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ എം.ജി.ഓ.സി.എസ്.എം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ഫുർഹോയോ ദംശീഹോ’ (യേശു ക്രിസ്‌തുവിന്റെ ജീവിത യാത്ര) എന്ന പേരിൽ ആരാധനാ സാഹിത്യ സംഗീത ശിൽപം സംഘടിപ്പിക്കുന്നു.
ഇന്ന് (വെള്ളി, 17/03/2017) രാവിലെ 11:30 -ന് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ പാരിഷ് ഹാളിലാണ് സംഗീത ശിൽപം അരങ്ങേറുന്നത്.
യേശു ക്രിസ്തുവിന്റെ ജനനം മൂതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിത യാത്രയിലെ ഏടുകൾ പൗരസ്ത്യ ആരാധനയിൽ ഉപയോഗിക്കുന്ന ഗീതങ്ങൾ കോർത്തിണക്കി ചലച്ചിത്ര, വീഡിയോ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ  നൂതന സങ്കേതങ്ങൾ ഉപയോഗിച്ചാണ്  സംഗീത ശിൽപം ഒരുക്കിയിരിക്കുന്നത്.
മലയാളം, ഇംഗ്ലീഷ്, സുറിയാനി എന്നീ ഭാഷകളിലാണ് ഗീതങ്ങൾ ആലപിക്കുന്നത്. മാർ അപ്രേം, മാർ ബാലായി തുടങ്ങിയ പൗരസ്ത്യ പിതാക്കന്മാരുടെ ഗീതങ്ങൾ സുറിയാനിയിൽ നിന്ന് യശ്ശ ശരീരനായ സഭാകവി വിവർത്തനം ചെയ്തവയാണ് ഇന്ന് മലയാളത്തിൽ ലഭ്യമായ പൗരസ്ത്യ ആരാധനാ ഗീതങ്ങൾ മിക്കവയും.
കഴിഞ്ഞ രണ്ടു മാസമായി പരിശീലനം ലഭിച്ച നൂറോളം ഗായക സംഗങ്ങങ്ങലാണ് ഗാനങ്ങൾ ആലപിക്കുന്നത്. സാം തോമസാണ് പരിശീലകൻ. കേരളത്തിൽ നിന്നുള്ള പ്രശസ്തരായ സംഗീതജ്ഞർ മറ്റു വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യും.
മലങ്കര സഭയിൽ ഇദം പ്രഥമമായിട്ടാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നതെന്ന്  വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. സജു തോമസ് എന്നിവർ അഭിപ്രായപ്പെട്ടു.
ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 – 698 70 76 എന്ന നമ്പരിൽ ബന്ധപ്പെടുക.