” നടന്നു നടന്നാണ് വഴികള്‍ ഉണ്ടാവുന്നത്… “

fr-dr-k-m-george

ഞങ്ങളുടെ കാര്‍ വളഞ്ഞാങ്ങാനം വെള്ളച്ചട്ടത്തിനടുത്തായി നിര്‍ത്തി….മഞ്ഞും തണുപ്പും, പിന്നെ വെള്ളച്ചാട്ടത്തില്‍ നിന്നും കാറ്റില്‍ പറന്നെത്തുന്ന ജലകണങ്ങളും … അവിടെ വൃന്ദാവന്‍ ചായക്കടയില്‍ നിന്നും ഓരോ ചൂട് ചായ… കുറച്ചു സമയം കൂടി അവിടെ നിന്ന് കയറ്റത്തിന്റെ ക്ഷീണം മാറ്റി, വീണ്ടും യാത്ര തുടര്‍ന്നു. കുട്ടിക്കാനത്തോട് അടുക്കും തോറും മഞ്ഞിന് കട്ടി കൂടി….കുട്ടിക്കാനത്തു നിന്നും വളവുകള്‍ താണ്ടി പീരുമേട്ടിലേക്ക്… പീരുമേട് ടൌണിനു മുന്നേ ഇടത്തേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് കാര്‍ തിരിഞ്ഞു….പിന്നെ കോണ്ക്രീ റ്റ് ചെയ്ത വഴിയിലൂടെയായി യാത്ര… വഴിയുടെ വീതി കുറഞ്ഞു വന്നു…ഒടുവില്‍ കാര്‍ മണ്ണ് റോഡില്‍ ഇറങ്ങി. ഇരു വശവും കൂറ്റന്‍ മരങ്ങള്‍…അവക്കടിയില്‍ ഏലക്കാട്… വഴിക്കിരു വശത്തുമായി വേലിക്കായി വച്ച് പിടിപ്പിച്ച ചെടികള്‍…അവയിലെ പൂക്കളില്‍ നിന്നും തേനെടുക്കാനായി വരുന്ന കിളികളുടെ ബഹളം… അതിനിടയിലൂടെ ഞങ്ങളുടെ കാര്‍ നീങ്ങി…ഞങ്ങള്‍ ഒരു വളവു തിരിഞ്ഞതും മുന്നില്‍ മാതൃഭൂമിയിലെ ഹരിലാല്‍ രാജഗോപാല്‍ ! രാവിലെ നടക്കനിറങ്ങിയതാണ്… ഹരിയേട്ടനും എന്‍ എ നസീര്‍ മാഷും ഇന്നലെ തന്നെ എത്തിയിരുന്നു.. കൂടെ ഹരീഷ് സുധാകറും…ഇടക്കിടെയുള്ള ഞങ്ങളുടെ ഒത്തുചേരലുകള്‍ ഇങ്ങനെയാണ്….ഇത്തവണ ആ കൂടെ കൂടാനായി ഞങ്ങളെ ഈ സ്ഥലത്തേക്ക് ക്ഷണിച്ചത് കെ എം ജോര്‍ജ് അച്ചനാണ്

പ്ലാനെറ്റ് ഗ്രീനില്‍ നിന്നും വിനുവും മനോജ് സാറും ഞാനും..അലക്സ്‌ അച്ചനും സഞ്ജയ്‌ അച്ചനും ജിത്തു ചെമ്മാച്ചനും സുഹൃത്തും….അങ്ങനെ ഞങ്ങള്‍ പത്തു പേര്‍ .. ഉദ്ദേശം ചില ഹരിത ചിന്തകള്‍, ഒരു ചെറിയ പക്ഷി സര്‍വേ, കൂടെ കുറച്ചു ചിത്ര ശലഭങ്ങളെയും കാണുക…

kudil

കുറച്ചു കൂടി പോയപ്പോള്‍ ഒരു ചെറിയ ചാപ്പെലും ഔട്ട്‌ ഹൌസും … അതിനു മുന്നിലായി വഴി അവസാനിക്കുന്നു ആ മണ്ണ് റോഡില്‍ കാര്‍ ഒതുക്കി ഞങ്ങള്‍ ഇറങ്ങി… അപ്പോളേക്കും മനോജ് സാറും എത്തി… ഞങ്ങളുടെ വണ്ടികളുടെ ശബ്ദം കേട്ടാവും ജോര്‍ജ് അച്ചന്‍ ആ ഔട്ട്‌ ഹൌസില്‍ നിന്നും ഇറങ്ങി വന്നു…. ഞങ്ങള്‍ പരിചയപ്പെടുന്നതിനിടെ നസീര്‍ മാഷും ഹരിയെട്ടനും ഹരീഷും നടത്തം കഴിഞ്ഞെത്തി…..
“സമയം കളയണ്ട നമുക്ക് കുടിലിലേക്ക് പോകാം.. ചൂട് ചായുമായി അലക്സ്‌ അച്ചന്‍ കാത്തിരിപ്പുണ്ടാവും…” ജോര്‍ജ് അച്ചന്‍ പറഞ്ഞു
‘കുടില്‍’… അച്ചന്‍ താമസിക്കുന്ന പുല്ലു മേഞ്ഞ കൊച്ചു വീടിനു അച്ചന്‍ തന്നെ ഇട്ട പേരാണ് കുടില്‍…ചുടു കട്ടകള്‍ കൊണ്ട് കെട്ടിയ ചുവരുകള്‍ ഒരു മുറിയും ബാത്ത് റൂമും, പാചകം ഒക്കെ ആ മുറിയില്‍ തന്നെ, മുന്നില്‍ നെടിയ വരാന്ത. അവിടെ നിന്നും മുകളിലെ തട്ടിലേക്ക് ഒരു കോവണി… മുകളില്‍ 4 -5 പേര്ക്ക് സുഖമായി കിടക്കാവുന്ന തട്ട്.. ഇതാണ് അച്ചന്റെ കുടില്‍… ഞങ്ങള്‍ ഒരു കൊച്ചു കുന്നു കയറി…അതിനു മുകളിലാണ് അച്ഛന്റെ കുടില്‍…അടുത്ത് തന്നെ ഒരു പള്ളിയും മഞ്ഞ നിറമാര്‍ന്ന തളിരിലകള്‍ നിറഞ്ഞ ഒരു മാവാണ് അള്ത്താരയില്‍ .. അതിനെ ഉള്ളിലാക്കിയാണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്, കുമളിയില്‍ നിന്നും അച്ഛന്‍ കൊണ്ടുവന്ന ആദിവാസികളുടെ കരവിരുതും വൈദഗ്ധ്യവും അതിന്റെ നിര്‍മ്മി നതിയില്‍ അറിയാം… മുളയും തെങ്ങോലയും പുല്ലും കൊണ്ടാണ് നിര്‍മ്മിതി..

fr_dr_k_m_george_3

ഞങ്ങള്‍ വന്നു കയറിയപ്പോള്‍ തന്നെ അലക്സ്‌ അച്ഛന്റെ വക ചൂട് ചായ…ചായ ഊതിക്കുടിച്ചു മുറ്റത്ത്‌ നില്ക്കു മ്പോള്‍ മുളയില്‍ എഴുതിയ ഒരു ഒരു ചൂണ്ടു പലക
” കാറ്റ് കൊള്ളുന്ന ഫാന്‍ ..”
ഇതെന്താ അച്ചാ എന്നുള്ള ചോദ്യത്തിന് തന്റെ വെള്ള താടി തടവിക്കൊണ്ട് ചിരിച്ചൊരു മറുപടി “നമുക്കൊക്കെ കാറ്റു തന്നു അതും ക്ഷീണിച്ചില്ലേ ഇനി ഫാന്‍ കുറച്ചു കാറ്റ് കൊള്ളട്ടെ …ഇവിടെ അതിനൊരു പഞ്ഞമില്ലല്ലോ….” അപ്പോള്‍ അച്ഛന്റെ ഷാള്‍ കാറ്റില്‍ പറന്നു കൊണ്ടേയിരുന്നു…. പ്രകൃതിയുടെ നിലക്കാത്ത കാറ്റുള്ളിടത്ത് ഫാനിനു എന്ത് പ്രസക്തി…സംസാരിക്കും തോറും അച്ചനോടുള്ള ബഹുമാനം കൂടി വന്നു…എന്താണ് ഇങ്ങനൊരു സ്ഥലവും കുടിലും എന്ന് ചോദിച്ചപ്പോള്‍
” ഞാന്‍ ഇപ്പോള്‍ വാനപ്രസ്ഥം ആണ് നയിക്കുന്നത്…ഉത്തരവാദിത്വങ്ങളും ആഗ്രഹങ്ങളും ഒക്കെ കഴിഞ്ഞു സ്വസ്ഥമായി ഇരിക്കാന്‍ ഒരിടം.. പണ്ട് ദശരഥന് പോവാന്‍ കാടുണ്ടായിരുന്നു.. എനിക്ക് ഈ കുടിലേ ഉള്ളൂ ” വീണ്ടും നിറഞ്ഞ ചിരി..

അലക്സ്‌ അച്ഛന്‍ ഉണ്ടാക്കിയ കപ്പയും കറിയും പത്രങ്ങളില്‍ എത്തി.. രാവിലത്തെ നാടന്‍ ഭക്ഷണം കുശാല്‍… പിന്നെ നടത്തം തുടങ്ങി… പക്ഷികളെയും ചിത്രശലഭങ്ങളെയും തിരഞ്ഞ്.. ഓടുവില്‍ ഞങ്ങളെ ഒക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട് 51 ഇനം പക്ഷികളെ ഞങ്ങള്ക് അവിടെ കണ്ടെത്താനായി…

ഉച്ചയോടെ തിരിച്ചു കുടിലില്‍ എത്തി.. നല്ല ചൂട് കഞ്ഞിയും രാവിലത്തെ കപ്പയുടെ ബാക്കിയും ഒക്കെ കൂടി രസകരമായ ഉച്ച ഭക്ഷണം.. പിന്നീട് ചര്ച്ച കളും കഥകളും ഒക്കെയായി വൈകുന്നേരം വരെ… വെയില്‍ താണതോടെ വീണ്ടും പക്ഷികളെ തേടി നടത്തം .. ഇത്തവണ കുടിലുനു താഴെ കുറച്ചകലെയായി ഒഴുകുന്ന അരുവിയിലെക്കും അവിടത്തെ കണ്ടല്കാളടുകളിലെക്കുമായിരുന്നു യാത്ര….തോട്ടിലൂടെ തണുത്ത വെള്ളത്തില്‍ ചവിട്ടിയും പാറകളിലൂടെ ചാടിയും ആസ്വദിച്ചാണ് ഓരോ അടിയും മുന്നോട്ടു വച്ചത്.. അവ്ടെയും ഞങളെ കാത്തു പല ഇനത്തിലും നിറത്തിലുമുള്ള പക്ഷികള്‍ ഉണ്ടായിരുന്നു… പിന്നെ എല്ലാവരും കൂടി തോട്ടിലെ മനോഹരമായ കൊച്ചു വെള്ളചാട്ടതിനരികെ ഇരുന്നു…അതിനിടെ തോട്ടിന്‍ കരയിലെ മധുര നാരകം ഞങ്ങള്കായി കരുതിയ മധുര നാരങ്ങ മനോജ്‌ പറിച്ചു കൊണ്ട് വന്നു…അവിടെ വച്ച് തന്നെ ഞങ്ങള്‍ അത് കഴിച്ചു…ചുറ്റും കിളികളുടെ മധുര ഗീതങ്ങളും പതഞ്ഞൊഴുകുന്ന അരുവിയുടെ ശബ്ദവും മാത്രം..
.
ഇരുട്ട് വീഴുന്നു കിളികള്‍ കൂടണയാനായി ധൃതി കൂട്ടുന്നു… ഞങ്ങളും കുടിലിലേക്ക്… ഞങ്ങള്‍ കുടിലില്‍ എത്തിയപ്പോളെക്കും അച്ചന്‍ പ്രാര്ത്ഥകനക്കായി തയ്യാറായി .. ഞങ്ങളെയും ആ പ്രാര്ത്ഥ നയില്‍ പംക് ചേരാന്‍ അച്ചന്‍ വിളിച്ചു… എല്ലാവരും ചേര്ന്ന് പള്ളിക്ക് മുന്നിലെ കല്വിഞളക്കില്‍ തിരികള്‍ തെളിയിച്ചു… സദാ വീശിയടിക്കുന്ന കാറ്റ് പോലും ആ നേരം പ്രാര്ത്ഥചനയില്‍ ആണ്ടത് പോലെ…. നിലത്തു വിരിച്ച പുല്‍ പായയില്‍ ഞങ്ങളിരുന്നു.. പ്രാര്ത്ഥ നകള്ക്ക് ശേഷം എല്ലാവരും ഒന്നിച്ചു കൂടിയതിനെ കുറിച്ച് അച്ചന്റെ‍ സന്തോഷം നിറഞ്ഞ നന്ദി പ്രകടനം..കഥകളും ഉപമകളും ഒക്കെയായി അനര്ഗ്ഗനളമായി ഒഴുകുന്ന വാക്കുകള്‍…മെഴുകു തിരികളുടെയും കല്‍ വിള.ക്കിന്റെയും വെളിച്ചവും ഇളം കാറ്റും ഒക്കെ ചേര്ന്ന് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി… ഇരുളില്‍ ഷാള്‍ കൊണ്ട് തല മൂടിയ ജോര്ജ്ഒ അച്ചനെ കണ്ടപ്പോള്‍ എനിക്ക് ഗുരു നിത്യ ചൈതന്യ യതിയെ ഓര്മ വന്നു… അതേ ഐശ്വര്യം അച്ചന്റെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു….

തിരിച്ചു കുടിലില്‍ എത്തിയപ്പോള്‍ എല്ലാവര്‍ക്കും തന്നെ വിശപ്പ്‌ തുടങ്ങിയിരുന്നു… പക്ഷെ ഭക്ഷണം ഒന്നും തയ്യാറല്ല… എല്ലാവരും ചേര്ന്ന് ഉണ്ടാക്കണം…അങ്ങനെ ഉപ്പു നോക്കാന്‍ പോലും അടുക്കളയില്‍ കയറാത്ത ഹരിയേട്ടന്‍ അടക്കം എല്ലാവരും അതില്‍ പങ്കാളികളായി.. ചപ്പാത്തി കുഴച്ചും പരത്തിയും വിനുവും അലക്സ്‌ അച്ചനും.. ഉള്ളി പൊളിച്ചും ഉരുളക്കിഴങ്ങ് ചിരണ്ടിയും മനോജും ഹരിയേട്ടനും ചപ്പാത്തി ചുട്ടുകൊണ്ട് സഞ്ജയ്‌ അച്ഛനും ഞാനും.. കറികള്‍ റെഡി ആക്കി കൊണ്ട് ജിത്തു ചെമ്മാച്ചനും റ്റിജു അച്ചനും ഹരീഷും… ആകെ പണ്ടത്തെ കല്യാണ വീടിന്റെ പ്രതീതി…ഒടുവില്‍ എല്ലാവരും ഒന്നിച്ചു മുറ്റത്തു കൂട്ടിയ ആഴിക്കരികെ ചൂട് പറ്റി അത്താഴം….രാത്രി വൈകി ഉറക്കം…
രാവിലെ എല്ലാവരും പോവാനായി തയ്യാറായി… ഇങ്ങനെ വളരെ വ്യത്യസ്തമായ ഒരു വിരുന്നൊരുക്കിയ ജോര്‍ജ് അച്ചനും കൂടെ ഉള്ളവര്ക്കും നന്ദി പറഞ്ഞു.. പിരിയുമ്പോള്‍ ആ കാലില്‍ തൊട്ടു അനുഗ്രഹം വാങ്ങാന്‍ മറന്നില്ല…സന്യാസി വര്യന്മാര്‍ നമ്മുടെ പൈതൃകം പേറുന്നവര്‍ ആണ്… ആ പാദങ്ങളില്‍ വന്ദിച്ചില്ലെങ്കില്‍ പിന്നെന്തു പുണ്യം….പിരിയുമ്പോള്‍ അച്ചന്‍ പറഞ്ഞു…

“കുടിലിന്റെ വാതില്‍ നിങ്ങള്‍ക്കായി എപ്പോളും തുറന്നു കിടക്കും… ആര്‍ക്കും വരാം .. എപ്പോള്‍ വേണമെങ്കിലും…. ഇത് എന്റേതല്ല നിങ്ങളുടേത് കൂടിയാണ്…”
മനസ്സില്‍ വീണ്ടും കുടിലില്‍ മരപ്പലകയില്‍ എഴുതി വച്ചത് ഓര്‍മ്മ വന്നു….

” നടന്നു നടന്നാണ് വഴികള്‍ ഉണ്ടാവുന്നത്….”

Source