ദനഹാ പെരുന്നാള്‍ ആചരിച്ചു

deneha_2016_devalokam

ലോകമെമ്പാടും ഉള്ള ഓര്‍ത്തഡോക്‍സ്‌ സഭകള്‍ ദനഹാ പെരുന്നാള്‍ ആചരിച്ചു .മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ വിവിധ ദേവാലയങ്ങങ്ങളില്‍ ദനഹാ ശുശ്രുഷകള്‍ നടത്തി.  ദേവലോകം അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ്  ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ  മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവലോകം അരമന മാനേജര്‍ ഫാ. എം. കെ. കുര്യന്‍  ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഫാ. ഡോ. കെ. എം. ജോര്‍ജ് , ഫാ. അശ്വിന്‍ ഫെര്‍ണാണ്ടസ്  എന്നിവരും സംബന്ധിച്ചു .