സഭ ഊര്‍ജ്ജ-ജല സംരക്ഷണ വര്‍ഷം ആചരിക്കുന്നു.

logo fullscreen-capture-132017-33302-pm

ഊജ്ജപ്രതിസന്ധിയും ജലക്ഷാമവും ഉയര്‍ത്തുന്ന പ്രശ്നങ്ങളെ നേരിടുന്നതിനായി മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍  ڇസിനേര്‍ഗിയڈ എന്ന പേരില്‍ ഊര്‍ജ്ജ സംരക്ഷണത്തിനായുളള ഒരു വര്‍ഷത്തെ  കുടുംബങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം  സംഘടിപ്പിക്കുന്നു. കുടുംബ, ഇടവക,  സ്ഥാപനങ്ങള്‍, ആത്മീയ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍  നടപ്പിലാക്കേണ്ട കര്‍മ്മ പദ്ധതികള്‍ക്കും ബോധവത്ക്കരണത്തിലും പരിപാടികള്‍ക്കുമായുളള മാര്‍ഗ്ഗരേഖയുടെ പ്രഥമപ്രതി കുര്യാക്കോസ് മാര്‍ ക്ലീമ്മിസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു.  ഊര്‍ജ്ജത്തിന്‍റെ ദുരുപയോഗവും   പരിസ്ഥിതി മലിനീകരണവും തടയുന്നത് ദൗത്യമായി ഒരോരുത്തരും ഏറ്റെടുക്കണമെന്ന് മാര്‍ഗ്ഗരേഖ പ്രകാശനം ചെയ്തുകൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവാ  ആഹ്വാനം ചെയ്തു. 2017  സഭയുടെ ഊര്‍ജ്ജ – ജല സംരക്ഷണവര്‍ഷമായി ആചരിക്കണമെന്ന് പ്രത്യേക കല്പനയിലൂടെ സഭാംഗങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരോ ഇടവകയിലും ഇത് സംബന്ധിച്ച് ബോധവത്ക്കരണ  പരിപാടികള്‍ സംഘടിപ്പിക്കുക, പാരമ്പര്യേതര ഊര്‍ജ്ജ സംവിധാനങ്ങള്‍ ആശ്രയിക്കുക,  പെരുന്നാളുകളും ചടങ്ങുകളും ആര്‍ഭാടരഹിതവും ഊര്‍ജ്ജ ഉപയോഗം കുറച്ചും സംഘടിപ്പിക്കുക, മഴവെളള സംഭരണി നിര്‍മ്മിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മാര്‍ഗ്ഗരേഖയിലുണ്ട്. സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത, ഫാ. എം.കെ. കുര്യന്‍, ഫാ. പി.എ. ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

mosc_hed