പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങളെകുറിച്ച് ആലോചിക്കുന്നതിനു മന്ത്രി അഡ്വ. മാത്യു ടി തോമസിന്‍റെ
അധ്യക്ഷതയില്‍ പരുമല സെമിനാരിയില്‍ ഗവണ്മെന്‍റ് തല ആലോചനായോഗം നടന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലാ കളക്ട്ടര്‍മാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ ക്രിമീകരണങ്ങളും ഭംഗിയായി ചെയ്യുവ്വാനും പ്ലാസ്റ്റിക് ഉപയോഗം പെരുന്നാളില്‍ കുറയ്ക്കുവാനും പരിസ്ഥിതിയ്ക്ക് അനുയോജ്യമായ രീതിയില്‍ നടത്തുവാനും തീരുമാനിച്ചു. നിരണം ഭദ്രാസനാധിപന്‍ അഭി. ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചു. വിവിധ ഡിപ്പാര്‍ട്ട്മെന്‍റിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകളില്‍ അവരുടെ ഓരോ വിഭാഗത്തിന്‍റെയും പെരുന്നാള്‍ ക്രമീകരണങ്ങള്‍ അറിയിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി കുര്യാക്കോസ് ഏവര്‍ക്കും നന്ദി അറിയിച്ചു സംസാരിച്ചു.