Pampady Thirumeni Postal Cover Release

01

പ. പാമ്പാടി തിരുമേനിയുടെ ചരമ രജത ജൂബിലി പോസ്റ്റല്‍ കവര്‍ പ്രകാശനം ചെയ്തു

പ. പാമ്പാടി തിരുമേനിയുടെ വിശുദ്ധ ജീവിതത്തിന് ഇന്ത്യന്‍ തപാല്‍ വകുപ്പിന്‍റെ ആദരം. M TV Photos

പാമ്പാടി തിരുമേനി പ്രത്യേക കവര്‍ പ്രകാശനം ചെയ്തു
മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായായിരുന്ന പ. കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ (പാമ്പാടി തിരുമേനി) ശ്രാദ്ധ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് പ്രത്യേക കവര്‍ പ്രസിദ്ധീകരിച്ചു. പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ സുമതി രവിചന്ദ്രനില്‍ നിന്നും കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് ആദ്യ കവര്‍ ഏറ്റുവാങ്ങി. സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ്ഓഫീസ് അലക്സിന്‍ ജോര്‍ജ്, സൂപ്രണ്ട് ഓഫ് പോസ്റ്റ്ഓഫീസ് ലത ഡി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. തോമസ് വര്‍ഗീസ്, പാമ്പാടി ദയറാ മാനേജര്‍ ഫാ. മാത്യു കെ. ജോണ്‍, അസി. മാനേജര്‍ ഫാ. സി. എ. വര്‍ഗീസ് എന്നിവരുള്‍പ്പെടെ നിരവധി വൈദികര്‍ പങ്കെടുത്തു.