കുവൈറ്റ് സെ.സ്റ്റീഫൻസ് ഇന്ത്യന്‍ ഓർത്തഡോക്‌സ് ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റ് 2017 ഫെബ്രുവരി മൂന്നാം നടത്തുവാൻ വികാരി റെവ .ഫാ. സഞ്ജു ജോണിൻറെ അധ്യക്ഷതയിൽ ചേർന്ന ഇടവക പൊതുയോഗം തീരുമാനിച്ചു . അബ്ബാസിയയിലെ ഇന്റഗ്രെറ്റഡ് ഇന്ത്യൻ സ്കൂൾ ആയിരിക്കും വേദി.ഒരു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് സംഘാടക സമിതി തീരുമാനം എടുത്തിരിക്കുന്നത് .
രാവിലെ നടക്കുന്ന പൊതുസമ്മേളനത്തിൽ കുവൈറ്റിലെ ആധ്യാത്മിക സാംസ്കാരിക നേതാക്കൾക്കൊപ്പം സഭയിലെ ആധ്യാത്മിക നേതാക്കന്മാർ പങ്കെടുക്കും . അതിന് ശേഷം സണ്‍ഡേ സ്കൂൾ കുട്ടികളുടെയും മറ്റ് ആദ്ധ്യാത്മിക സംഘടനകളുടെയും യുവജന പ്രസ്ഥാനത്തിന്റെയും പ്രാർത്ഥനാ യോഗങ്ങളുടെയും നേത്രുത്വത്തിൽ കലാപരിപാടികളും നടത്തപ്പെടുന്നു. ഉച്ചക്ക് ശേഷം കേരളത്തിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാരെ പങ്കെടുപ്പിച്ചുള്ള ഗാനമേള ഉണ്ടായിരിക്കുന്നതുമാണ് .
കേരളാ,ഉത്തരേന്ത്യൻ വിഭവങ്ങൾ ഉൾപ്പെടുത്തി നാടൻ തട്ടുകട ,ഫുഡ് സ്റ്റാളുകൽ , കുട്ടികൾക്കായുള്ള വിവിധ ഗൈമുകൾ , തുണിത്തരങ്ങൾ ഉൾപെടെയുള്ള വിവിധ സ്റ്റാളുകൽ എന്നിവയും ഉണ്ടായിരിക്കുന്നതാണ് .പരിപാടികളുടെ വിജയത്തിനായി ഇടവക വികാരി റവ. ഫാ . സഞ്ജു ജോണ്‍ ന്റെ നേതൃത്വത്തിൽ ശ്രീ.ജെയിംസ് ജോർജ് ജെനറൽ കൺവീനറായും രാജൻ ജോർജ് ജോയിൻറ് കൺവീനറായും ,ബിനോയ് മാമൂടൻ ,ഷാജു ജോൺ , മാത്യുസ് ഉമ്മൻ ,ജോൺ വർഗീസ് , വി,ടി . വർഗീസ് , എബ്രഹാം പി .കെ , സോജി വർഗീസ് ,സുബി ജോർജ് , ജോർജ് പാപ്പച്ചൻ , രാജു കെ ,സുനിൽ ജേക്കബ് , സാജു സ്റ്റീഫൻ എന്നിവർ കൺവീനർമാരുമായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു .