സഭയിലെ പ്രൈവറ്റ് ഗായകസംഘങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കല്‍ നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രജിസ്ട്രേഷന്‍ പുതുക്കാനുള്ള ഗായകസംഘങ്ങള്‍ ആയവ ഒക്ടോബര്‍ 10-നു മുന്പായി പുതുക്കേണ്ടതാണ്. പുതുതായി രജിസ്ട്രേഷന്‍ നേടണമെന്ന് ആഗ്രഹമുള്ളവരും, ഒക്ടോബര്‍ 10-നു മുന്പായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ പുതുക്കുന്നവര്‍ക്കും, പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റും, ഐഡന്‍റിറ്റി കാര്‍ഡുകളും ഒക്ടോബര്‍ 29-ന് പരുമലയില്‍ നടക്കുന്ന ഗായകസംഘ സംഗമത്തില്‍ വച്ച് നല്‍കുന്നതാണ്.
രജിസ്റ്റര്‍ ചെയ്ത ഇടവക-പ്രൈവറ്റ് ഗായകസംഘാംഗങ്ങളുടെ പേരുവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ഡയറക്ടറിയും ഒക്ടോബര്‍ 29-ന് പ്രകാശനം ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 10-നു മുന്പായി രജിസ്ട്രേഷന്‍ പുതുക്കുന്നവരുടേയും, പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവരുടേയും പേരുവിവരങ്ങള്‍ ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തുന്നതാകയാല്‍ ഈ സൗകര്യം വിനിയോഗിക്കണമെന്ന് ശ്രുതി ഡയറക്ടര്‍
ബഹു. എം. പി. ജോര്‍ജ്ജച്ചന്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. വിജി കുര്യന്‍ തോമസുമായി (9846787198) ബന്ധപ്പെടുക