സോനു ഷീലാ പോളിനെ അനുമോദിച്ചു

sonu_sheela_paul

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും എംടെക് വയര്‍ലസ് ടെക്നോളജിയില്‍ ഒന്നാം റാങ്ക് നേടിയ സോനു ഷീലാ പോളിനെ ( കോളജ് ഒാഫ് എഞ്ചിനിയറിംഗ്, കിടങ്ങൂര്‍) പരിശുദ്ധ കാതോലിക്കാ ബാവാ അനുമോദിച്ചു. കോട്ടയം മുട്ടമ്പലം പ്ലാപ്പറമ്പില്‍ പൗലോസ് പി. വര്‍ക്കിയുടെയും (റിട്ട. അസി. എഞ്ചിനിയര്‍ കെ.എസ്.ഇ.ബി.) ഷീലാ ജയിംസിന്‍റെയും (അദ്ധ്യാപിക, ബി.ബി.എം. എച്ച്. എസ്, വൈശ്യംഭാഗം , ആലപ്പുഴ) മകളാണ്. കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ ഇടവകാംഗമാണ്.