മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതാവാരവും, വചനശുശ്രൂഷയും 2016 ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 7 വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലില്‍ വച്ച് അനുഗ്രഹമായി നടത്തപ്പെട്ടു. ദിവസവും രാവിലെയും ബുധന്‍ ശനി ദിവസങ്ങളില്‍ വൈകിട്ടും വി. കുര്‍ബ്ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നടന്നു. വൈകിട്ട് സന്ധ്യ നമസ്ക്കാരം, ഗാന ശുശ്രൂഷ, വചന ശുശ്രൂഷ മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരുന്നു.
ഈ വര്‍ഷത്തെ എട്ട് നോമ്പ് ശുശ്രൂഷകള്‍ക്ക് നേത്യത്വം വഹിച്ചത് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസന സെക്രട്ടറിയും, കരുവാറ്റ മാര്‍ യാക്കൂബ് ബുര്‍ദ്ദാന ഓര്‍ത്തഡോക്സ് വലിയപള്ളി വികാരിയുമായ റവ. ഫാദര്‍ എബി ഫിലിപ്പ് ആയിരുന്നു. അദ്ദേഹത്തിന്റെ വചന പ്രഭാഷണം ഏവര്‍ക്കും അനുഗ്രഹത്തിനും പുത്തനുണര്‍വിനും കാരണമായി. ഇന്നലേ പെരുന്നാള്‍ ശുശ്രൂഷയുടെ അവസാന ദിനം വി. കുര്‍ബ്ബാനയ്ക്ക് റവ. ഫാദര്‍ എബി ഫിലിപ്പ് മുഖ്യ കാര്‍മികത്വവും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം എന്നിവരുടെ സഹ കാര്‍മികത്വത്തിലും നടന്നു. എട്ട് നോമ്പ് ശുശ്രൂഷകള്‍ക്ക് വന്ന്‍ സംബന്ധിച്ചവര്‍ക്കും ഇതിനുവേണ്ടി സഹായിച്ചവര്‍ക്കും ഉള്ള നന്ദി സെക്രട്ടറി റെഞ്ചി മാത്യു, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു എന്നിവര്‍ അറിയിച്ചു.
