കറ്റാനം വലിയപള്ളിയുടെ മൊബൈൽ  ആപ്ലിക്കേഷൻ പുറത്തിറങ്ങി

apk-wall

മൊബൈൽ  ആപ്ലിക്കേഷൻ  (Kattanam Valiyapally) ഗൂഗിൾ  പ്ലേ സ്റ്റോറിൽ  നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കറ്റാനം വലിയപള്ളിയുടെ വാർത്തകൾ, പെരുന്നാൾ തത്സമയം, ഓഡിയോ, ഫോട്ടോ, വീഡിയോ, മലങ്കര സഭാ വാർത്തകൾ, ഗ്രിഗോറിയൻ ടിവി തത്സമയം, ഓർത്തഡോക്സ്  ടിവി / ജോയ് ടിവി തത്സമയം, ഗ്രിഗോറിയൻ റേഡിയോ, പരുമല സെമിനാരി വീഡിയോ, മലങ്കര സഭയുടെ ആരാധന ഗീതങ്ങൾ എന്നിവ ഈ ആപ്ലിക്കേഷനിലൂടെ ലഭ്യമാണ്. കൂടാതെ വി. കുർബ്ബാനക്കുള്ള പേരുകൾ, പ്രേത്യേക പ്രാത്ഥനക്കുള്ള പേരുകളും  ഈ അപ്പ്ലിക്കേഷനിലൂടെ നല്കാവുന്നത്താണ്.

കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം ആണ് കറ്റാനം വലിയപള്ളി അപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്. നിങ്ങളുടെ ഫോണിൽ  ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുന്നതിനായി http://goo.gl/wZaMuv ലിങ്കിൽ  ക്ലിക്ക് ചെയ്യുക.

നിലവിൽ ആൻഡ്രോയിഡ് ഫോണിൽ മാത്രമേ ഈ ആപ്ലിക്കേഷൻ ലഭ്യമായിട്ടുള്ളു. ആപ്പിൾ, വിൻഡോസ് , ബ്ലാക്ബെറി ഫോണുകളിൽ ഉടൻ തന്നെ  ഈ അപ്ലിക്കേഷൻ ലഭ്യമാകുന്നതാണു്.