മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതാവാരവും, വചനശുശ്രൂഷയും 2016 ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 7 വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലില്‍ വച്ച് നടത്തപ്പെടുന്നു. 31ന് വൈകിട്ട് 6:15 ന് സന്ധ്യ നമസ്ക്കാരവും തുടര്‍ന്ന്‍ വിശുദ്ധ കുര്‍ബ്ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. 1ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയും വൈകിട്ട് 7:00 മുതല്‍ സന്ധ്യ നമസ്ക്കാരം, ഗാന ശുശ്രൂഷ, വചന ശുശ്രൂഷ എന്നിവ നടക്കും. 2 വെള്ളി രാവിലെ 7;00 മണി മുതല്‍ പ്രഭാത നമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. 3 ശനി രാവിലെ 6:00 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും 9:30 മുതല്‍ കത്തീഡ്രല്‍ മര്‍ത്തമറിയം സമാജത്തിന്റെ നേത്യത്വത്തില്‍ ധ്യാനവും നടക്കും ശനിയാഴ്ച്ച മുതല്‍ ബുധനാഴ്ച്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ വിശുദ്ധ കുര്‍ബ്ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും വൈകിട്ട് സന്ധ്യ നമസ്ക്കാരം, ഗാന ശുശ്രൂഷ, വചന ശുശ്രൂഷ എന്നിവയുണ്ടാകും. 4, 7 തീയതികളില്‍ വൈകിട്ടും വിശുദ്ധ കുര്‍ബ്ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും 7ന് ആശീര്‍വാദവും നേര്‍ച്ച് വിളമ്പും ഉണ്ടായിരിക്കുന്നതാണന്നും, ഈ വര്‍ഷത്തെ എട്ട് നോമ്പ് ശുശ്രൂഷകള്‍ക്ക് നേത്യത്വം വഹിക്കുന്നത് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസന സെക്രട്ടറിയും, കരുവാറ്റ മാര്‍ യാക്കൂബ് ബുര്‍ദ്ദാന ഓര്‍ത്തഡോക്സ് വലിയപള്ളി വികാരിയുമായ റവ. ഫാദര്‍ എബി ഫിലിപ്പ് ആയിരിക്കുമെന്നും, ഈ നോമ്പ് ദിനങ്ങള്‍ ഭക്തിപൂര്‍വ്വം ആചരിച്ച് ആരാധനയില്‍ ക്യത്യസമയത്ത് എത്തിച്ചേരണമെന്നും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹവികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു.