President Barak Obama greeted HH Marthoma Paulos II on his 70th Birthday

Presenting the Presidential Birthday Wishes to His Holiness obama_letter Presidential Birthday Wishes for His Holiness

 

Today His Holiness Baselios Marthoma Paulos II, the Catholicos of the East and Malankara Metropolitan, the Supreme head of Malankara Orthodox Church celebrating his 70th Birthday. At Present His Holiness is on Apostolic visit to united states of America.  On Saturday, August 27th His Holiness Moran Mar Baselios Marthoma Paulos II celebrated Divine Liturgy at Saint Gregorios Orthodox Church of Floral Park, New York.

After the Divine Liturgy, the Diocese celebrated the 70th Birthday of His Holiness, the birthday of our Diocesan Metropolitan, His Grace Zachariah Mar Nicholovos, and the birthday of Reverend Father Jiss Johnson, Secretary to His Holiness. H.G. Dr Yuhanon Mar Chrisostomos, Metropolitan of Niranam Diocese was also present. Afterwards the Catholicate Day celebration for parishes of New York, Connecticut, Massachusetts, and Canada was also observed. Rev. Fr. Alexander Kurien, a Senior Policy Staff of the current President Obama Administration  presented His Holiness the birthday wishes from the Office of the President. In his letter, President, Barak Obama, sent the following message:

“Dear Holiness Moran Mar Baselius Marthoma Paulos IIthe supreme head of the Indian Orthodox Church: Michelle and I send our warmest wishes for your 70th birthday.  As you celebrate your birthday with your spiritual children in the United States of America, please know that I am grateful for inspiring your church for making a spiritual transformation in our communities to defend and respect human rights.  I am inspired by your solemn devotion to caring for the oppressed and cultivating socio economic equality amongst women and girls.  Your concern for improving the world inspires me with great hope for the future.  I hope your birthday is filled with love and laughter, and I wish you all the best for good health and happiness in the year ahead.  I wish you long life and success.”

In his reply, His Holiness appreciated the kindness of the President of the United States for the heartfelt welcome and best wishes, and the support for our churches across the United States.

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജന്മദിനാശംസകളോടെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമയും മിഷേലും

 

2016 ആഗസ്റ്റ് 30-ന് സപ്തതിയി ആഘോഷിക്കുന്ന   മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ  പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വലിയ ആർഭാടങ്ങൾ ഒഴിവാക്കി  70- ാം ജന്മദിനം ആഘോഷിക്കുന്നു. അപ്പോസ്തോലിക  സന്ദര്‍ശനത്തിനായി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം സന്ദര്‍ശിക്കുന്ന  പരിശുദ്ധ കാതോലിക്കാ ബാവാക്ക്  അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമ ജന്മദിനാശംസകള്‍ കൈമാറി. അമേരിക്കയിലെ ആത്മീയ മക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവായെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമയും പത്നി മിഷേലും ആശംസകള്‍ അറിയിച്ച് സന്ദേശം അയയ്ക്കുകയും, മലങ്കര ഓര്‍ത്തഡോക്സ്  സഭയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സമത്വം, പാർശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള കരുതല്‍ എന്നിവയില്‍ സഭയുടെ നിലപാട് പ്രചോദനാത്മകമാണെന്നും ലോകം മെച്ചപ്പെടുത്തുന്നതിനായുള്ള പരിശുദ്ധ ബാവായുടെ താല്പര്യം പ്രത്യാശജനകമാണെന്നും അനുമോദന സന്ദേശത്തില്‍ ബറാക്ക് ഒബാമ കുറിച്ചു. 2016 സപ്തതി വര്‍ഷത്തില്‍ തന്നെ മലങ്കര  ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന സാമൂഹ്യ സേവന പദ്ധതികളില്‍ ഒന്നായ പരുമല ക്യാന്‍സര്‍ കെയര്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്യുകയും, നിര്‍ദ്ധനരായ ക്യാന്‍സര്‍ രോഗികളുടെ ചികിത്സാ സഹായ പദ്ധതി (സ്നേഹ സ്പര്‍ശം) ആരംഭിക്കുകയും ചെയ്യുമെന്ന് കോട്ടയം ദേവലോകം അരമനയുടെ അറിയിപ്പിൽ പറയുന്നു