Nikhil Varghese Elected as the President of the college union of New Delhi St. Stephen’s College

nikhil

Nikhil Varghese Kankalivilayil Elected as the President of the college union of New Delhi St. Stephen’s College. 

നിഖില്‍ എം. വര്‍ഗ്ഗീസ് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് യൂണിയൻ പ്രസിഡന്റ്

ഉത്തരേന്ത്യന്‍ സ്ഥാനാര്‍ത്ഥികളെ പിന്തള്ളി ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് സ്റ്റുഡന്റ് പ്രസിഡന്റായി ആറു വര്‍ഷത്തിനു ശേഷം ഒരു മലയാളി വിദ്യാര്‍ത്ഥി

ഈപ്പന്‍ തോമസ്

ന്യുഡല്‍ഹി: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ആറു വര്‍ഷത്തിനു ശേഷം ഒരു മലയാളി വിദ്യാര്‍ത്ഥി സ്റ്റുഡന്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മാവേലിക്കര ചുനക്കര കോമല്ലൂര്‍ സ്വദേശി കങ്കാലിവിളയില്‍ സജി വര്‍ഗ്ഗീസിന്റെയും ജോമോള്‍ വര്‍ഗ്ഗീസിന്റെയും മകന്‍ നിഖില്‍ വര്‍ഗ്ഗീസാണ് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പുതിയ സ്റ്റുഡന്റ്‌സ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ഉത്തരേന്ത്യക്കാരായ എതിര്‍ സ്ഥാനാര്‍ത്ഥികളെ പിന്തള്ളിയാണ് രാഷ്ട്രീയ രഹിതമായ ക്യാമ്പസില്‍ നിഖില്‍ വിജയക്കൊടി പാറിച്ചത്. ഇപ്പോള്‍ ഇവന്റ് ഓര്‍ഗ്ഗനൈസിംഗ് സൊസൈറ്റിയായി മാത്രം പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്‍സ് യൂണിയനെ ക്രിയാത്മകമായി വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ ശബ്ദമായി ഉയര്‍ത്തുക എന്നതാണ് പുതിയ സ്റ്റുഡന്റ് പ്രസിഡന്റിന്റെ ചുമതലയും സ്വപ്നവുമെന്ന് ആദ്യ പ്രതികരണത്തില്‍ നിഖില്‍ ബിഗ് ന്യൂസിനോട് പങ്കുവച്ചു.

ബിഎ പ്രോഗ്രാം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നിഖില്‍ വര്‍ഗ്ഗീസ്, വിദ്യാര്‍ത്ഥിനിയായ നേഹ വര്‍ഗ്ഗീസാണ് സഹോദരി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ഈ ക്യാമ്പസിലെ മുന്‍ പ്രസിഡന്റായിരുന്നു.

Source