ദുബായ് : കഴിഞ്ഞ ദിവസം ദുബായിലെ മുഹൈസനയിൽ മരിച്ച തിരുവല്ല പാലിയേക്കര വടക്കേ വിളയിൽ യോഹന്നാൻ വര്ഗീസിന്റെ (50) മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ഇന്നലെ നാട്ടിലേക്കു കൊണ്ടു പോയി.
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ക്രമീകരണം ചെയ്തത്.
സംസ്കാരം ഇന്ന് (23/07/2016) രാവിലെ 11-ന് തിരുവല്ല പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
ഹൃദയാഘാതം മൂലമാണ് യോഹന്നാൻ വർഗീസ് നിര്യാതനായത്.