മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസന മെത്രാപോലീത്തയും , തന്റെ ജീവിതചര്യയിൽ പേരിനെ അന്വർത്ഥം ആക്കും വിധം ജീവിക്കുന്ന മലങ്കരയുടെ യോഗീവര്യനുമായ അഭി. സഖറിയാ മാർ അന്തോണിയോസ് തിരുമേനിയുടെ എഴുപതാം പിറന്നാള്‍ കൊട്ടാരക്കര കലയപുരം മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് പള്ളിയില്‍ ഇന്ന് രാവിലെ നടന്ന വി. കുര്‍ബനാനന്തരം ബഹു. വൈദികര്‍ക്കും വിശ്വാസികളോടൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു.
ഇടവക വികാരി ബഹു. Fr.ജോണ്‍ തോമസ് പണയില്‍ , ബഹു. Fr. കോശി ജോണ്‍ കലയപുരം ,ബഹറിന്‍ സൈന്റ്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ് കതീദ്രല്‍ ട്രസ്റ്റി ശ്രി. ജോര്‍ജ് മാത്യൂ എന്നിവര്‍ അഭിവന്ദ്യപിതാവിന് ജന്മദിന സപ്തതി ആശംസകള്‍ അര്‍പ്പിച്ചു. ബഹു . Fr. ജോര്‍ജ് വര്‍ഗീസ് ആനന്ദപള്ളി തിരുമനസ്സിനെ പൊന്നാട അണിയിച്ചു ആദരിക്കുകയുണ്ടായി. കൊട്ടാരക്കര സൈന്റ്റ്‌ഗ്രിഗോറിയോസ് കോളേജ്റിട്ടയേഡ് പ്രോെഫസ്സര്‍ T.J ജോണ്‍സന്‍ മൊമന്റോയും , റിട്ടയേഡ് S.P ശ്രി. T.J അലക്സാണ്ടര്‍ പാരിതോഷികവും നല്‍കി അഭിവന്ദ്യ പിതാവിന്റെ സപ്തതി ആഘോഷത്തില്‍ സ്നേഹാദരവുകള്‍ പ്രകടിപ്പിച്ചു.
കലയപുരം തറയിലഴികത്തു കുടുംബത്തില്‍ പ്രൊഫ. ജിതിന്‍ ജേക്കബ് , ജിന്‍സി ജിതിന്‍ ദമ്പതികളുടെ പുത്രി ജെസ്നിയ ജേക്കബിന്റെ മാമോദീസയുടെ കാര്‍മ്മികനായി ഇടവകയില്‍ എത്തിയതായിരുന്നു അഭിവന്ദ്യ പിതാവ്.