നിശബ്ദ സേവനം മുഖമുദ്രയാക്കിയ ബസ്ക്യോമ്മാമാർ

baskiyamo

പരുമല : സമൂഹത്തില് നിശബ്ദ സേവനം നടത്തുന്ന ബസ്ക്യോമ്മാമാര് പ്രാര്ത്ഥനയുടെ ചാലകശക്തികളാകണം എന്ന് അഖില മലങ്കര ഓര്ത്തഡോക്സ് ബ

്ക്യോമ്മാ അസ്സോസ്സിയേഷന് ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത്കൊണ്ട് അഭി.ഗബ്രിയേല് മാര് ഗ്രീഗോറിയോസ് മെത്രപ്പോലിത്ത ആഹ്വാനം ചെയ്തു. സമ്മേളനത്തിന് പ്രസിഡന്റ് അഭി. തോമസ് മാര് അത്താനാസിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു.

അഭി.ഡോ.ജോഷ്വാ മാര് നിക്കോദിമോസ് മെത്രാപ്പോലിത്ത അനുഗ്രഹപ്രഭാഷണം നടത്തി. സമ്മേളനത്തില് പ്രൊഫ.ജോര്ജ്ജ് മാത്യു, ഫാ.എം.സി.കുറിയാക്കോസ്, ഫാ.ജോണ് പോള്, ഫാ.വര്ഗീസ് മാത്യു, ഫാ.ശമുവേല് മാത്യു, ഫാ.മോഹന് ജോസഫ്, ബേബിക്കുട്ടി തരകന്, ഷൈനി സാം, ജനറല് സെക്രട്ടറി ജെസി വര്ഗീസ് എന്നിവര് പ്രസംഗിച്ചു. ക്യാമ്പ് ബുധനാഴ്ച സമാപിക്കും. സമാപന സമ്മേളനത്തില് അഭി.മാത്യൂസ് മാര് തേവോദോസിയോസ് മെത്രാപ്പോലിത്ത സമാപന സന്ദേശം നല്കും.