മനാമ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈ വര്‍ഷത്തെ ഹാശാ ആഴ്ച്ചശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിച്ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലബാര്‍ഭദ്രാസനാധിപനും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഉപാദ്ധ്യക്ഷനുമായ അഭിവന്ദ്യ ഡോ. സഖറിയ മാര്‍തേയോഫിലോസ് തിരുമേനിയ്ക്ക് കത്തീഡ്രല്‍ സ്വീകരണം നല്‍കി. കത്തീഡ്രല്‍ വികാരി റവ. ഫാദര്‍വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതു സമ്മേളനത്തിന് കത്തീഡ്രല്‍സെകട്ടറി റെഞ്ചി മാത്യു സ്വാഗതവും ട്രസ്റ്റി ജോര്‍ജ്ജ് മാത്യു നന്ദിയും പറഞ്ഞു. ഫാദര്‍ ഉമ്മന്‍മുരിങ്ങശ്ശേരില്‍ കത്തീഡ്രലിലെ മുതിര്‍ന്ന അംഗങ്ങളായ ഡോ. ജോണ്‍ പനയ്ക്കല്‍, ഡോ. ജോര്‍ജ്ജ് മാത്യുഎന്നിവര്‍ തിരുമേനിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അഭിവന്ദ്യ തിരുമേനിയുടെ മറുപടിപ്രസംഗത്തില്‍ മലബാര്‍ ഭദ്രാസനത്തെക്കുറിച്ചും അവിടുത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദ്ധമായിസംസാരിച്ചു. കത്തീഡ്രലിന്റെ വകയായി “പൊന്നാട” ഇട്ട് ആദരിക്കുകയും ചെയ്തു.
മാര്‍ തേയോഫിലോസ് മെത്രാപ്പോലീത്തായിക്ക് സ്വീകരണം നല്‍കി

