ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്ത ഡോക്സ് ഇടവകയിലെ ഈ വർഷത്തെ ഓ വി ബി എസ് ക്ലാസ്സുകൾ മലങ്കര ഓർത്തോഡോക്സ് സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനുമായ ഡോ മാത്യൂസ് മാർ സേവേ റിയോസ് ഉദ്ഘാടനം ചെയ്തു ഇടവക വികാരി ഫാതർ അജി കെ ചാക്കോ അധ്യക്ഷം വഹിച്ചു “ഉയരങ്ങളിൽ ഉള്ളത് അന്വേഷിപ്പിൻ” എന്നതാണ് ചിന്താവിഷയം . ഫാതർ യാക്കോബ് ബേബി ഇടവകട്രസ്റി ശ്രീ ഷാജി തോമസ് , ഇടവക സെക്രട്ടറി റജി പാപ്പച്ചൻ, സോണൽ കോർഡിനേടെർ അലക്സ് വർഗീസ് പ്രേമി തമ്പി എന്നിവർ പ്രസംഗിച്ചു. ഫാതർ ബോബി ഡാനിയേൽ ഡയറക്ട്ടർ, പൗലൊസ് മാത്യു സുപ്രണ്ട് ,ജോൺ ഫിലിപ്പ് കൺവീനർ ആയും പ്രവർത്തിക്കുന്നു. അടുത്ത വെള്ളിയാഴ്ച ഓ വി ബി എസ് സമാപിക്കും.
—
ബിജു അലക്സ് കുഴുവേലില്‍