തെശുബുഹത്തോ 2016 പ്രകാശനം ചെയ്തു

OCYM-3

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവകയിലെ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള വാർഷിക മാസിക ‘തെശുബുഹത്തോ 2016’ പ്രകാശനം ചെയ്തു. മാർച്ച്‌ 26-ന്‌ വൈകിട്ട്‌ അബ്ബാസിയ മെറിനാഹാളിൽ നടന്ന ഉയർപ്പിന്റെ ശുശ്രൂഷകൾക്ക്‌ ശേഷം നടന്ന ചടങ്ങിൽ, ചീഫ്‌ എഡിറ്റർ അനു വർഗ്ഗീസിൽ നിന്നും മാസിക ഏറ്റുവാങ്ങി, ഫാ. അജി കെ. തോമസിനു നൽകി കൊണ്ട്‌, മലങ്കരസഭയുടെ യു.കെ.-യൂറോപ്പ്‌-ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്താ പ്രകാശനകർമ്മം നിർവ്വഹിച്ചു.

മഹാഇടവക വികാരി ഫാ. രാജു തോമസ്‌, സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്‌, യുവജനപ്രസ്ഥാന യൂണിറ്റ്‌ ലേ-വൈസ്‌ പ്രസിഡണ്ട്‌ ജെറി ജോൺ കോശി, സെക്രട്ടറി ദീപ്‌ ജോൺ, ട്രഷറാർ ഷോബിൻ കുര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.