കുവൈറ്റ്‌ മഹാഇടവകയുടെ ഹോശാന പെരുന്നാൾ ശുശ്രൂഷകൾക്ക്‌ ഡോ. മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്താ നേതൃത്വം നൽകി

DSC_0089 DSC_0132

 കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക ഹോശാന പെരുന്നാൾ കൊണ്ടാടി. പ്രത്യേക പ്രാർത്ഥനകളിലും കുരുത്തോല പ്രദക്ഷിണത്തിലും മഹാഇടവകയിലെ ആയിര ക്കണക്കിനു വരുന്ന വിശ്വാസികൾ ഭക്തിപുരസ്സരം പങ്കെടുത്തു.

 മലങ്കര ഓർത്തഡോക്സ്‌ സഭയുടെ യു.കെ.-യൂറോപ്പ്‌-ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്തായുടെ മുഖ്യകാർമ്മികത്വത്തിൽ മാർച്ച്‌ 19 ശനിയാഴ്ച്ച വൈകിട്ട്‌ അബ്ബാസിയ ഇന്ത്യൻ സെന്റ്രൽ സ്ക്കൂളിൽ നടന്ന ഹോശാന ശുശ്രൂഷകൾക്ക്‌ ഇടവക വികാരി ഫാ. രാജു തോമസ്‌, ഫാ. അജി കെ.തോമസ്‌ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പലിൽ നടന്ന ഹോശാന ശുശ്രൂഷകൾക്ക്‌ സഹവികാരി ഫാ. റെജി സി. വർഗ്ഗീസ് മുഖ്യകാർമ്മികത്വം വഹിച്ചു.