കുവൈറ്റ് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യു.കെ.-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്താ കുവൈറ്റിൽ എത്തിച്ചേർന്നു.
സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാഇടവകയുടെ ഹാശാആഴ്ച്ചയിലെ ശുശ്രൂഷ കൾക്ക് നേതൃത്വം നൽകുവാൻ, മാർച്ച് 17-ന് വൈകിട്ട് കുവൈറ്റിൽ എത്തിച്ചേർന്ന മെത്രാപ്പോലിത്തായ്ക്ക് മഹാഇടവക വികാരി ഫാ. രാജു തോമസ്, സെന്റ് ബേസിൽ ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ, മഹാഇടവക ട്രഷറാർ ജോൺ പി. ജോസഫ്, സെക്രട്ടറി ജോജി പി. ജോൺ, മലങ്കരസഭാ മാനേജിംഗ് കമ്മിറ്റിയംഗം ഷാജി എബ്രഹാം, ഭരണസമിതിയംഗങ്ങൾ, ആത്മീയ പ്രസ്ഥാന ഭാരവാഹികൾ എന്നിവർ ചേർന്ന് കുവൈറ്റ് വിമാനത്താവളത്തിൽ ഊഷ്മളമായ വരവേല്പ്പ് നൽകി.