Passion Week at Dubai St. Thomas Orthodox Cathedral

yuhanon_dimithrios

ദുബായ് സെന്റ്തോമസ്ഓർത്തഡോക്സ്‌  കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾ

ദുബായ്:  ദുബായ് സെന്റ്‌ തോമസ്‌  ഓർത്തഡോക്സ്‌ കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി.

ഇന്ന് (മാർച്ച്‌ 18 വെള്ളി) രാവിലെ 7:00 -നു കാതോലിക്കാ ദിന പതാക ഉയർത്തും. തുടർന്ന് പ്രഭാത നമസ്‌കാരം, നാല്പതാം വെള്ളിയുടെ വിശുദ്ധ കുർബ്ബാന .ഡൽഹി  ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമത്രയോസ്   മെത്രാപ്പോലിത്ത മുഖ്യ കാർമ്മികത്വം  വഹിക്കും. തുടർന്ന് കാതോലിക്കാ ദിന റാലി,പൊതു സമ്മേളനം…

മാർച്ച്‌ 19  ശനി  വൈകിട്ട് 6ന് സന്ധ്യാ നമസ്കാരം, വിശുദ്ധ കുർബ്ബാന, ഊശാന ശുശ്രൂഷകൾ നടക്കും. ഊശാന ശുശ്രൂഷകൾക്ക് കണ്ടനാട്  വെസ്റ്റ്‌  ഭദ്രാസനാധിപൻ ഡോ. മാത്യൂസ്‌ മാർ സേവേറിയോസ്  മെത്രാപ്പോലിത്ത നേതൃത്വം  നൽകും.

മാർച്ച്‌ 20 ഞായർ വൈകിട്ട് 7-നു സന്ധ്യാ നമസ്‌കാരം, തുടർന്ന്  ‘വാദെ ദൽമീനൊ’ ശുശ്രൂഷ നടക്കും

മാർച്ച്‌ 23   ബുധൻ വൈകിട്ട് 6-ന് സന്ധ്യാ നമസ്കാരം, പെസഹ ശുശ്രൂഷകൾ  വിശുദ്ധ കുർബ്ബാന. ശുശ്രൂഷകൾക്ക് ഡൽഹി  ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിമത്രയോസ്   മെത്രാപ്പോലിത്ത മുഖ്യ കാർമ്മികത്വം  വഹിക്കും.

മാർച്ച്‌ 24  വ്യാഴം വൈകിട്ട് 7-ന് സന്ധ്യാ നമസ്കാരം, തുടർന്ന് ഡോ. യൂഹാനോൻ മാർ ദിമത്രയോസ്    മെത്രാപ്പോലിത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ.


മാർച്ച്‌ 25  വെള്ളി രാവിലെ 5.15 -നു വചനിപ്പ് പെരുന്നാളിന്റെ വിശുദ്ധ കുർബ്ബാന…

രാവിലെ 7.30 മുതൽ വൈകിട്ട് 4 വരെ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾ നടക്കും. ദുഃഖ വെള്ളി നമസ്കാരം, ധ്യാനം, കബറടക്ക ശുശ്രൂഷകൾക്ക് ശേഷം കഞ്ഞിനേർച്ച നടക്കും. ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾക്ക് ഡോ. യൂഹാനോൻ മാർ ദിമത്രയോസ്    മെത്രാപ്പോലിത്ത മുഖ്യ കാർമ്മികത്വം വഹിക്കും.

മാർച്ച്‌ 26 ശനി രാവിലെ 9-ന് ദുഃഖ ശനിയാശ്ചയുടെ വിശുദ്ധ കുർബ്ബാന.

വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, വിശുദ്ധ കുർബ്ബാന, ഈസ്റ്റർ ശുശ്രൂഷകൾ.

മാർച്ച്‌ 21  തിങ്കൾ,  22 ചൊവ്വാ ദിവസങ്ങളിൽ വൈകിട്ട് 7-ന് സന്ധ്യാ നമസ്കാരം തുടർന്ന് ധ്യാന പ്രസംഗം ഉണ്ടാകും.

കഷ്ടാനുഭവ  വാര ശുശ്രൂഷകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ഷാജി മാത്യൂസ്‌, സഹ വികാരി ഫാ. ലാനി ചാക്കോ, ഇടവക ട്രസ്റ്റീ ഡി.വൈ.ജോൺസൺ  , സെക്രട്ടറി ബാബുജി ജോർജ്  എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 04-337 11 22 എന്ന നമ്പരിൽ ബന്ദപ്പെടുക….