ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ വട്ടശ്ശേരിൽ മാർ ദീവന്നാസിയോസ് തിരുമേനിയുടെ ഓർമ്മ പെരുന്നാൾ ഇന്നും (വ്യാഴം 25/02/2016) നാളെയും ( വെള്ളി 26/02/2016) നടക്കും.
ഇന്ന് (വ്യാഴം 25/02/2016) വൈകിട്ട് 7 -നു സന്ധ്യാ നമസ്കാരം. തുടർന്ന് മാവേലിക്കര മാർ പക്കോമിയോസ് ശാലേം അഗതി മന്ദിരം ഡയറക്ടർ ഫാ. തോമസ് പി. ജോണിന്റെ വചന പ്രഘോഷണം. തുടരന്ന് റാസ, ആശിർവാദം.
വെള്ളി 26/02/2016) രാവിലെ 7:15 നു പ്രഭാത നമസ്കാരം, തുടർന്ന് വിശുദ്ധ കുർബ്ബാന , ആശിർവാദം, നേർച്ച വിളംബോട് കൂടി പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും.
പെരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലാനി ചാക്കോ, ഇടവക ട്രസ്റ്റീ ഡി.വൈ. ജോൺസൺ , സെക്രട്ടറി ബാബുജി ജോർജ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 04-337 11 22 നമ്പരിൽ ബന്ദപ്പെടുക .