കേരളാ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കോലഞ്ചേരി പള്ളിക്ക് പോലീസ് സംരക്ഷണം അനുവദിച്ചു

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ഉള്പ്പെോടുന്ന ഡിവിഷന്‍ ബെഞ്ച് കോലഞ്ചേരി പള്ളിക്ക് പോലീസ് സംരക്ഷണം അനുവദിച്ചു

kolenchery_mosc_church

 

kolenchery_court_order

മലങ്കര ഓര്ത്തദഡോക്സ്്‌ സഭയുടെ കണ്ടനാട് വെസ്റ്റ് ഭാദ്രസനത്തില്‍ പെട്ട കോലഞ്ചേരി St Peter’s & St Paul’s ഓര്ത്തുഡോക്സ് ‌ പള്ളിയിലെ ഇടവകാങ്ങങ്ങള്‍ ആയ ഓ വി മാത്തുക്കുട്ടിയും, തോമസ്‌ എം ഏലിയാസും ചേര്ന്നു സമര്പികച്ച WPC 25413 Of 2013 ഹര്ജി യില്‍ ആണ് ഇന്ന് (08.02.2016) പള്ളിക്കും വികരിമാര്ക്കും പോലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

അല്പം ചരിത്രം

1995 ല്‍ ഇന്ത്യയുടെ പരമോന്നത കോടതി മലങ്കര സഭാ തര്ക്കം പരിഹരിക്കുന്നതിനായി ഇരു കൂട്ടരും 1934 ലെ മലങ്കര സഭാ ഭരണഘടന അന്ഗീകരിക്കണം എന്നും സഭയില്‍ അത് വഴി സമാധാനം ഉണ്ടാക്കണം എന്ന തീരുമാനത്തില്‍ സഭാ കേസുകള്‍ അന്തിമമായി അവസാനിപ്പിച്ചുകൊണ്ട് വിധിയുണ്ടായി. അങ്ങനെ സഭാ ഭരണഘടന അന്ഗീകരിക്കുന്നവരക്ക് പുതിയ തിരഞ്ഞെടുപ്പ് വരെ സ്റ്റാറ്റസ് കോ യുടെ ആനുകൂല്യം കിട്ടുമെന്നും വിധിയുണ്ടായി. ഇരു കൂട്ടരും ഈ ഭരണഘടന അംഗീകരിച്ചതായി കോടതികളില്‍ എഴുതികൊടുക്കുകയും ചെയ്തു. അതനുസരിച്ച് കോടതി നിയോഗിച്ച നിരീക്ഷകന്റെ മേല്നോ‍ട്ടത്തില്‍ പുതിയ അസോസിയേഷന്‍ കൂടുവാനും മലങ്കര മെത്രാപോളിത സഭാ മാനേജിംഗ് കമ്മറ്റി എന്നിവ തിരഞെടുപ്പിനും ഉത്തവായി. എന്നാല്‍ ഇവ കോടതിയില്‍ സമ്മതിക്കുകയും അതിനു വേണ്ടുന്ന ചിലവുകള്‍ കോടതിയില്‍ കെട്ടി വെക്കുകയും ചെയ്തിട്ടു ഒരു വിഭാഗം (ഇന്നത്തെ യാക്കോബായ) കോടതിക്ക് പുറത്തു അതിനു വിഭിന്നമായി ഒരു പുതിയ സഭ ഉണ്ടാക്കി ഒരു പുതിയ ഭരണഘടന ഉണ്ടാക്കി മാതൃ സഭയായ മലങ്കര സഭയില്‍ നിന്ന് വിഘടിച്ചു യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്നു അവകാശപ്പെടുന്ന ഒരു വിഭാഗമായി മാറി.

ഓര്ത്താഡോക്സ്ി‌ സഭയില്‍ നിന്നും പുറത്തു പോയവര്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പിന്തുണയോടെ ഓര്ത്തണഡോക്സ്ച‌ സഭയുടെ കോലഞ്ചേരി St Peter’s & St Paul’s ഓര്ത്തയഡോക്സ്ന‌ പള്ളിയില്‍ അവകാശം ഉണ്ട് എന്നും അവിടുത്തെ ഭരണഘടനാ 1934 ലെ അല്ല മറിച്ച് ആ പള്ളിയില്‍ ഉണ്ടാക്കിയ 1913 ലെ ഉടമ്പടി പ്രകാരം ആണെന്നും ആയതിനാല്‍ അവിടെ 1934 ലെ ഭരണഘടനാ അനുസരിച്ച് ഭരിക്കുന്ന ഫാ ജേക്കബ്‌ കുര്യനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും ശാശ്വതമായി നിരോധിക്കണം എന്നും 1913 ലെ ഉടമ്പടി അനുസരിച്ച് പുതിയ തിരഞ്ഞെടുപ്പ് നടത്തി പള്ളി ഭരണം നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു ഏറണാകുളം ജില്ലാക്കോടതിയില്‍ O S 43/2007 ആയി കേസ് കൊടുത്തു. തര്ക്കം് മൂലം റവന്യു ഉദ്ദ്യോഗസ്ഥര്‍ പൂട്ടിയ ഈ പള്ളിയുടെ താക്കോല്‍ ആര്ക്കാ ണ് കൊടുക്കേണ്ടത് എന്നുള്ള കേസില്‍ വാദി ഭാഗവും പ്രതി ഭാഗവും കോടതിയില്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുനതിനു വേണ്ടി രണ്ടു ഐ എ ഫയല്‍ ചെയ്യുകയും (I A 3868/2007 & I A 3984/2010) ചെയ്തു. ഇതില്‍ വാദി ഭാഗം ( യാക്കോബായ വിഭാഗം) സഭ ഫയല്‍ ചെയ്ത I A 3868/2007 തള്ളുകയും ഓര്ത്ത ഡോക്സ്ക‌ സഭ ഫയല്‍ ചെയ്ത I A 3984/2010 ബഹു ജില്ല കോടതി അന്ഗീകരിക്കുകയും കോലഞ്ചേരി St Peter’s & St Paul’s ഓര്ത്തബഡോക്സ് ‌ പള്ളിയില്‍ താക്കോല്‍ ഫാ ജേക്കബ്‌ കുര്യന് കൈമാറാന്‍ 02.12.2010 ല്‍ ഉത്തരവായി. ഇതിനെതിരെ ഈ കോടതിയില്‍ അപ്പീല്‍ നല്കുതകയും അപ്പീല്‍ തീരുമാനം അനുസരിച്ച് ജില്ല കോടതിയില്‍ നല്കിതയ O S 43/07 വേഗം തീര്പ്പു കല്പിനക്കാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ 16.08.2011 ല്‍ യാക്കോബായ സഭ നല്കിിയ കേസ് തള്ളി ഓര്ത്തളഡോക്സ്ന‌ സഭയ്ക്ക് അനുകൂലമായി നല്കി്യ വിധികള്‍ ഉറപ്പിച്ചു. ഇതിനെതിരെ ഈ കോടതിയില്‍ വിവിധ ബഞ്ചുകളില്‍ സ്റ്റാറ്റസ് കോ അനുവദിച്ചു ബഹു ജില്ല കോടതി വിധി സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹര്ജിധകള്‍ നല്കുാകയും എന്നാല്‍ അവ ഒന്നും അനുവദിക്കാതെ അപ്പീല്‍ മാത്രം അനുവദിച്ചുകൊണ്ട് ഉത്തരവായി. ഈ അപ്പീലുകള്‍ ( RFA Nos. 589 & 655 of 2011) കേരളാ ഹൈകോടതി 04.10.2013 ല്‍ തള്ളി പൂര്ണപമായും ഓര്ത്ത ഡോക്സ്വ‌ സഭയ്ക്ക് 1934 ലെ ഭരണഘടനാ പ്രകാരം ഈ പള്ളി ഭരിക്കാം എന്നു വിവിധ തെളിവുകള്‍ പരിശോദിച്ചു ഉത്തരവായി.

ഈ പള്ളി 1913 ഉടമ്പടി പ്രകാരം ഭരിക്കപ്പെടണം എന്നും കേസ് കൊടുത്തവര്‍ അത് തള്ളി ഉത്തരവായതിനു ശേഷം കോടതി വിധികള്‍ വെല്ലുവിളിച്ചുകൊണ്ട് യാക്കോബായ വിഭാഗം പള്ളിയുടെ ഗേറ്റില്‍ പന്തല്‍ കെട്ടി ഉപരോധിച്ചു, ഓര്ത്താഡോക്സ്ു‌ സഭയുടെ ആരാധന നിരന്തരമായി മുടക്കി, വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ നടക്കാതെ പള്ളി പൂട്ടി ഇടുന്നതിലേക്ക് കാര്യങ്ങള്‍ അവസാനിച്ചു., പള്ളിയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും, ശവ സംസ്കാര ചടങ്ങുകള്‍ പോലും പള്ളിയില്‍ നടത്തുന്നതിനു തടസ്സപ്പെടുത്തുകയും പള്ളിയുടെ നിയമാനുസൃതമായി തിരഞ്ഞെടുക്കപ്പെട്ട ട്രസ്ടിയെ മര്‍ദിക്കുകയും ചെയ്തു. കൂടാതെ ഓര്ത്തതഡോക്സ്ള‌ സഭ വിശ്വാസികള്ക്ക്ക പള്ളിയില്‍ പ്രവേശിക്കുന്നതിന് സാധിക്കാത്ത വിധം തടസ്സം തടസ്സം ചെയ്യുകയും പള്ളിപരിസരം ഒരു കലാപ ഭൂമിയായി മാറ്റുന്നതിനും ഇടവരുത്തി. പള്ളിയുടെ താക്കോല്‍ ദ്വാരത്തില്‍ നാണയത്തുട്ടുകള്‍, കമ്പികഷണം എന്നിവ കുത്തി നിറച്ചു കേടുവരുത്തി പള്ളിയുടെ മുന്‍ഭാഗം ജനല്പാ്ര ളികളും വിഘടിത വിഭാഗം വൈദീകന്റെ നേതൃത്വത്തില്‍ തല്ലിപ്പൊളിച്ചു. എന്നാല്‍ സര്ക്കാ്രും ബഹു പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഇതെല്ലം കാഴ്ചക്കാരായി കണ്ടു നോക്കി നില്ക്കുലന്നു. മാത്രമല്ല ഈ പള്ളി ഇടവകയിലെ പൂക്കാട്ടില്‍ പത്രോസ് മകന്‍ എബ്രഹാമിന്റെ സംസ്ക്കാരം പള്ളിയകത്തു വച്ചു നടത്തേണ്ട ശുശ്രുഷകള്‍ നടത്താതെ ബഹു ജില്ല കലക്ടര്‍, തഹസില്ദാ്ര്‍ എന്നിവരുടെ 26.10.2013 ലെ നിയമ വിരുദ്ധ ഉത്തരവനുസരിച്ച് പള്ളിയില്‍ പ്രവേശിപ്പിക്കാതെ സംസ്ക്കാരം നടത്തേണ്ടിയുംവന്നു. ഇതു തന്നെ പിന്നീടു ഉണ്ടായ എല്ലാ ശവ സംസ്കാര ചടങ്ങുകളിലും ആവര്ത്തിിച്ചു. പള്ളിയുടെ നടക്കല്‍ പന്തല്‍ കെട്ടി മാര്ഗംി തടസ്സപ്പെടുത്തുകയും അത് പിന്നീടു ഉണ്ടാക്കിയവര്‍ തന്നെ സ്വയം കത്തിക്കുകയും ചെയ്തു. അതിനു ശേഷം അത് വീണ്ടും പുനസ്ഥാപിക്കുന്നതിനു ശ്രമിക്കുകയും പോലീസ് 144 ഉം നിരോധനാജ്ഞ പ്രഘ്യാപിക്കുകയും ചെയ്തു. അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു. ബഹു പള്ളി വികാരി ഫാ ജേക്കബ്‌ കുര്യന്‍ നിരവധി പരാതികള്‍ യാക്കോബായ സഭയുടെ പ്രവൃത്തനങ്ങള്ക്ക് എതിരെ നല്കികയെങ്കിലും ഒരു നടപടിയും ഈ അന്യയത്തിന് എതിരെ പോലീസ് സ്വീകരിചിട്ടില്ല എന്നത് ഇപ്പോഴും കൌതുകം ഉണര്ത്തു ന്ന കാര്യമായി അവശേഷിക്കുന്നു.

കേരളാ ഹൈക്കോടതിയുടെ ഉത്തരവ് കാറ്റില്‍ പറത്തി വെല്ലുവിളി നടത്തുന്നത് കണ്ടുനില്ക്കാിനാവാതെ ഇടവകാങ്ങങ്ങള്‍ കേരളാ ഹൈ കോടതിയില്‍ നല്കിിയ പരാതിയില്‍ ആണ് ഇന്ന് പോലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിരിക്കുന്നത്. 1934 ലെ ഭരണഘടനാ അന്ഗീകരിക്കുന്നവരെ തടയുന്നതിനു എതിരെ പോലീസ് ഇടപെടല്‍ ആവവശ്യപ്പെട്ട്കൊണ്ടാണ് ഹര്ജി നല്കി്യത്. ഈ ഹര്‍ജി കോടതി ഇന്ന് അംഗീകരിച്ചു.

എന്നാല്‍ ഈ ഹര്ജി് അനുവദിക്കരുത് എന്ന് കേരള സര്ക്കാതര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഒരു സെകുലര്‍ ഗവണ്മെന്റ്നു ചേരാത്ത രീതിയില്‍ ഉള്ള പ്രകടനം ആണ് ഇന്ന് സര്ക്കാുര്‍ കോടതിയില്‍ കാഴ്ചവച്ചത്. പള്ളി തുറന്നാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് വിഘടിത വിഭാഗത്തിനൊപ്പം ചേര്ന്ന്എ വീറോടെ വാദിക്കുന്നത് സര്ക്കാധരിന്റെ താല്പര്യം എന്തായിരുന്നു എന്ന് മനസിലാക്കാന്‍ സാധിച്ചു. ഇത് മാത്രമായിരുന്നു ഈ പള്ളി നാളുകള്‍ ആയി പൂട്ടപ്പെട്ടുകിടന്നതിനു കാരണം എന്നും മനസിലാക്കാം.

കോടതി വിധി എന്തായാലും അത് നടപ്പാക്കണം എന്നുള്ള കോടതിയുടെ ഉറച്ച തീരുമാനം മാത്രമാണ് ഈ കേസില്‍ പള്ളി വികാരിക്ക് പോലീസ് സംരക്ഷത്തിനു കാരണമായത് എന്ന് വേണം മനസിലാക്കാന്‍. ആലുവ റൂറല്‍ എസ് പി ക്കാണ് സംരക്ഷണ ചുമതല എന്നത് അതിനോടൊപ്പം എടുത്തു പറയേണ്ട കാര്യമാണ്. പള്ളിയിലോ പരിസരത്തോ പള്ളിയാകത്തോ എതെകിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ റൂറല്‍ എസ് പി മേല്‍ നടപടി സ്വീകരിക്കണം. പള്ളിയകത്തു സി സി ടി വി മുതലായുള്ള സവകാര്യങ്ങള്‍ ഇതിനായി വേണമെകില്‍ ഒരുക്കാം.

കേരള ഹൈക്കോടതിയുടെ നിലവിലെ ഉത്തരവ് ( സിവില്‍ കേസ്) സുപ്രീം കോടതിയില്‍ യാക്കോബായ വിഭാഗം ചോദ്യം ചെയ്തിട്ടുണ്ട്. ആയതിനാല്‍ ആ ഉത്തരവ് വരുന്നത് വരെ മാത്രമാണ് ഇപ്പോള്‍ നല്കിലയ പോലീസ് സംരക്ഷണം എന്നും കോടതി ഇന്ന് നല്കിംയ വിധിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. സുപ്രീം കോടതിയില്‍ നിന്ന് ഓര്ത്തനഡോക്സ്ി‌ സഭക്ക് അനുകൂല ഉത്തരവ് ഉണ്ടായാല്‍ പോലീസ് സംരക്ഷണ ഉത്തരവ് തുടരുകയും ചെയ്യും.

മലങ്കര ഓര്ത്ത്ഡോക്സ്്‌ സഭയ്ക്ക് വേണ്ടിയും പ്രത്യകാല്‍ കോലഞ്ചേരി പള്ളിക്ക് വേണ്ടിയും യാതനയും കഷ്ടതയും അനുഭവിച്ച പരി കാതോലിക്ക ബാവാ തിരുമേനി, ഇടവക മെത്രപോലിത, മറ്റു ഭദ്രാസനാധിപന്മാവര്‍, പള്ളി വികാരി, പള്ളി ഭരണസമതി അംഗങ്ങള്‍, ഇടവക ജനങ്ങള്‍, ഇടവകക്ക് പുറത്തുനിന്നും പള്ളിക്കും സഭയ്ക്കും വേണ്ടി അനവധി തവണ കഷ്ടത അനുഭവിച്ച് കണ്ണ്നീരോട് പ്രാര്ത്ഥതന കഴിച്ച എല്ലാവര്ക്കും ഓര്ത്ത ഡോക്സ്വ‌ വിശ്വസ സംരക്ഷകന്‍ അഭിനന്ദനങ്ങള്‍ നേരുന്നു.

വലിയ നോമ്പിന്റെ ആദ്യ ദിവസം കര്ത്താലവു ചൊരിഞ്ഞ കരുണക്കായി ദൈവത്തെ മഹത്വപ്പെടുതാം. നിരപ്പിന്റെ ദിവസമായ ഇന്ന് വിഘടിത വിഭാഗത്തോട് പൊറുക്കാം. മനസ് പുതുക്കാം ഈ വിധി എല്ലാവരാലും അന്ഗീകരിക്കപ്പെടട്ടെ എന്ന് ആശസിക്കുന്നു.

 

Source: https://www.facebook.com/groups/208888339216729/permalink/826133090825581/