Aardra Christmas Programme at Santhi Theeram, Chengannoor

Aardra Christmas Programme at Santhi Theeram, Chengannoor.

ആർദ്ര ക്രിസ്തുമസ്സ് ആഘോഷം

മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക സേവന വിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ ക്രിസ്തുമസ് 2015 ആഘോഷങ്ങളുടെ ഭാഗമായി ചെങ്ങന്നൂർ ശാന്തിതീരം അന്തേവാസികളോടൊപ്പം സ്നേഹവിരുന്ന് നടത്തി.

ആർദ്ര പ്രസിഡണ്ട് അഭിവന്ദ്യ തോമസ് മാർ അത്താനാസ്സിയോസ് മെത്രാപ്പൊലീത്തായുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനത്തിൽ വാകത്താനംസെന്റ് പീറ്റേഴ്സ് മിഷൻ പള്ളി അംഗങ്ങൾ ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചു. ശാന്തിതീരം മാനേജർ റവ. ഫാ. സോബിൻ ദാനിയേൽ സ്വാഗതവും ആർദ്ര ജനറൽ സെക്രട്ടറി അഡ്വ. ഡോ. ഐസ്സക്ക് പാമ്പാടി ആമുഖപ്രസംഗവും നടത്തി.

ആർദ്ര ട്രഷറാർ തോമസ് കുതിരവട്ടം (Ex MP) ക്രിസ്തുമസ് സന്ദേശം നൽകി. അന്തേവാസികൾക്കുള്ള വാട്ടർ ഡിസ്പൻസർ സമർപ്പണം തോമസ് കോയിപ്പുറം നിർവഹിച്ചു. പി. സി വിഷ്ണുനാഥ് എം എൽ എ ആർദ്ര സ്കോളർഷിപ്പ് വിതരണം നടത്തി. കുവൈറ്റ് സെന്റ് ബേസിൽ ഇടവക പ്രതിനിധി രാജീവ് വഞ്ചിപ്പാലം ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ കുവൈറ്റ് സെന്റ് ബേസിൽ ഇടവകയേയും ജോർജ്ജ് മാത്യു പഴവന, ചെറിയാൻ വർഗീസ് കുതിരവട്ടം (പഞ്ചായത്ത് അംഗം), വറുഗീസ് റ്റി ഏബ്രഹാം തലക്കുളത്ത് (വൈസ് പ്രസിഡണ്ട്, മാടപ്പള്ളി പഞ്ചായത്ത്) എന്നിവരേയും അനുമോദിച്ചുകൊണ്ട് ഓ ഏ മാത്തൻ പ്രസംഗിച്ചു. അഭിവന്ദ്യ തോമസ് മാർ അത്താനാസ്സിയോസ് മെത്രാപ്പൊലീത്താ മെമെന്റോ നൽകി. ചടങ്ങിൽ എം കെ കുര്യൻ ക്രിതജ്ഞത പറഞ്ഞു.