‘സ്ട്രോക്സ് 2015’ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാന ത്തിന്റെ ആഭിമുഖ്യത്തിൽ ‘സ്ട്രോക്സ് 2015’ ബാഡ്മിന്റൺ ഡബിൾസ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയിലെ അംഗങ്ങളെ ഉൾപ്പെടുത്തി, ഡിസംബർ 4-ാം തീയതി രാവിലെ 9 മുതൽ റിഗ്ഗായി ജവഹറ സാലേ അഹല്യ സ്ക്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ 16 ടീമുകൾ പങ്കെടുത്തു.
ആവേശകരമായ മത്സരത്തിൽ ജേതാക്കളായ അനിൽ പി. ചെറിയാൻ, റെധിൻ എബ്രഹാം ടീം സെന്റ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ ‘സ്ട്രോക്സ്’ എവറോളിംഗ് ട്രോഫിയും വ്യക്തിഗത ട്രോഫികളും കരസ്ഥമാക്കി. ബ്രിജേഷ് മാത്യു, ജോർജ്ജ് കുര്യൻ ടീം രണ്ടാം സ്ഥാനവും, ലൂസേഴ്സ് ഫൈനലിൽ വിജയിച്ച് കോശി ഉമ്മൻ, മനോജ് മാത്യു ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റഫറിമാരായ ജോബിൻ തോമസ്, ജോൺ ആന്റണി, സാം ചാക്കോ എന്നിവർ മത്സരം നിയന്ത്രിച്ചു.
മഹാഇടവക വികാരിയും, യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ ഫാ. രാജു തോമസ്, സഹവികാരി യും വൈസ്-പ്രസിഡണ്ടുമായ ഫാ. റെജി സി. വർഗ്ഗീസ് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.
ഫാ. രാജു തോമസ്, സ്ട്രോക്സ് കൺവീനർ ജിജു ജോൺ, യുവജനപ്രസ്ഥാനം ലേ-വൈസ് പ്രസിഡണ്ട് ജെറി ജോൺ കോശി, സെക്രട്ടറി ദീപ് ജോൺ എന്നിവർ പ്രസംഗിച്ചു. ഇടവക ട്രഷറാർ ജോൺ പി. ജോസഫ്, സെക്രട്ടറി ജോജി പി. ജോൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്ട്രോക്സ് കൺവീനർ സിബു എബ്രഹാം, ട്രഷറാർ ഷോബിൻ കുര്യൻ, അനീഷ് തോമസ്, അബു തോമസ്, ജെയിംസ് പീറ്റർ, ജിബു ജേക്കബ്, എബ്രഹാം ജെ.ഡി.എസ്., എബ്രഹാം സി. അലക്സ്, മനോജ് എബ്രഹാം, ജോമോൻ കോട്ടവിള, സുമോദ്, അബി എബ്രഹാം, ജിബി തോമസ്, ജോമോൻ കളീക്കൽ എന്നിവർ മത്സരത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.



